രാജ്യത്ത് 62 കോടിയിലധികം പേർക്ക് കൊവിഡ് വാക്സിൻ നൽകിയെന്ന് പ്രധാനമന്ത്രി
ദില്ലി: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി തുടരുമ്പോൾ രാജ്യത്ത് 62 കോടിയലധികം പേർക്ക് കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമന്ത്രി. അതേ സമയം കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പിന്തുടരുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൻ കി ബാത്തിന്റെ 80ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ എല്ലാ മെഡലുകളും അങ്ങേയറ്റം പ്രത്യേകതയുള്ളതാണെന്നും കായിക മേഖലയിൽ ഇന്ത്യയുടെ നേട്ടം മികച്ചതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. "ഒളിമ്പിക്സിൽ ഇന്ത്യ ഇത്രയധികം മെഡലുകൾ നേടിയിട്ടുണ്ടാകില്ല, പക്ഷേ ഇന്നത്തെ യുവാക്കൾ കായികരംഗവുമായി ബന്ധപ്പെട്ട് അവസരങ്ങൾ തേടുകയാണ്. കായിക രംഗത്തുള്ള ഇന്ത്യയുടെ നേട്ടങ്ങൾക്ക് തടയിടാൻ നമുക്കാവില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നേട്ടം ശാശ്വതമാക്കാം, മോദി കൂട്ടിച്ചേർത്തു.
ഹിമാചലില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് നടി സാനിയ അയ്യപ്പന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

കഴിഞ്ഞ തവണത്തെ മൻകി ബാത്തിൽ 'ഭാരത് ജോഡോ ആന്ദോളൻ' (ഏകീകൃത ഇന്ത്യ പ്രസ്ഥാനം) നയിക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു, വൈവിധ്യം നിറഞ്ഞ രാജ്യത്തെ ബന്ധിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് പറഞ്ഞു. ഖാദി ഉൽപന്നങ്ങൾ നെയ്ത്ത് സമൂഹത്തിന് ഗുണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ജനങ്ങൾ ഖാദി ഉൽപ്പന്നങ്ങൾ കൂടുതലായി വാങ്ങിക്കൊണ്ട് അവ ജനകീയമാക്കാനും ആവശ്യപ്പെട്ടിരുന്നു.
ഗ്രാമീണ, ആദിവാസി മേഖലകളിലെ ലക്ഷക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും ഒരു പ്രധാന വരുമാന മാർഗ്ഗമാണ് കൈത്തറിയെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങൾ പോലും നെയ്ത്തുകാരിൽ ഒരു പുതിയ പ്രതീക്ഷ ജനിപ്പിക്കും. മറ്റെന്തെങ്കിലും വാങ്ങുക ... നിങ്ങളുടെ പ്രയത്നത്താൽ മാത്രമാണ് ഇന്ന് ഖാദി ഉൽപ്പന്നങ്ങളുടെ വിൽപന വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications