Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി എത്തി, ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയിലെത്താൻ കാരണമായ ബൊമ്മനേയും ബെല്ലിയേയും കാണാൻ

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ 95-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയിൽ ഇന്ത്യക്ക് അഭിമാന നേട്ടം നൽകിയ ഷോർട്ട് ഫിലിം ആണ് ദ എലിഫന്റ് വിസ്പറേഴ്സ് . ഓസ്‌കാറിൽ മികച്ച വിജയം നേടിയതിന് ശേഷം ഇന്ത്യക്ക് അഭിമാനകരമായ നിമിഷമായിരുന്നു. ഇപ്പോൾ ഈ ഷോർട്ട് ഫിലിമിന് പ്രചോദനമായ ബൊമ്മനേയും ബെല്ലിയേയും നേരിൽക്കണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഏപ്രിൽ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെപ്പക്കാട് എലിഫന്റ് ക്യാമ്പ് സന്ദർശിച്ചുപ്പോഴാണ് ദ എലിഫന്റ് വിസ്‌പറേഴ്‌സ് ദമ്പതികളായ ബൊമ്മനെയും ബെല്ലിയെയും കണ്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. വൻ വിജയത്തിൽ ഗുനീത് മോംഗയെയും കാർത്തികി ഗോൺസാൽവസിനെയും ‌ നരേന്ദ്ര മോദി അഭിനന്ദിച്ചു. ആനക്കുട്ടിയെ ദത്തെടുത്ത യഥാർത്ഥ ദമ്പതികളായ ബൊമ്മനും ബെല്ലിയും അടിസ്ഥാനമാക്കിയുള്ള ഒരു ഹ്രസ്വ ഡോക്യുമെന്ററിയാണ് ചിത്രം.

bOMMAN

pc: FaceBook

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള നിരവധി ഫോട്ടോകൾ പങ്കിട്ടതിന് ശേഷം, തെപ്പക്കാട് ആന ക്യാമ്പിൽ നിന്നുള്ള ദമ്പതികൾക്കൊപ്പമുള്ള പ്രധാനമന്ത്രി മോദിയുടെ വീഡിയോകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. ബൊമ്മന്റെയും ബെല്ലിയുടെയും അരികിൽ നിൽക്കുന്ന പ്രധാനമന്ത്രി മോദി റിസർവിലെ ആനകളെ മൃദുവായി തഴുകുന്നത് ഈ വീഡിയോയിൽ കാണാം. തന്റെ കൂടിക്കാഴ്ചയിൽ നിന്നുള്ള നിരവധി ഫോട്ടോകൾ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി ഫേസ്ബുക്കിൽ കുറിച്ചു, "മനോഹരമായ ബൊമ്മനെയും ബെല്ലിയെയും ബൊമ്മിക്കും രഘുവിനും ഒപ്പം കണ്ടുമുട്ടിയതിൽ എന്തൊരു സന്തോഷം."

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിച്ചു. 'പ്രോജക്റ്റ് ടൈഗർ' 50 വർഷം പൂർത്തിയാക്കുന്ന ഇന്ന്, ഏറ്റവും പുതിയ കടുവ സെൻസസ് ഡാറ്റ അദ്ദേഹം പുറത്തുവിടും. അമൃത് കാലിൽ കടുവ സംരക്ഷണത്തിനായുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം പുറത്തിറക്കുകയും ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ) ആരംഭിക്കുകയും ചെയ്യും. കടുവ, സിംഹം, പുള്ളിപ്പുലി, സനോ പുള്ളിപ്പുലി, പ്യൂമ, ജാഗ്വാർ, ചീറ്റ എന്നിവയുടെ സംരക്ഷണത്തിലും ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (ഐബിസിഎ) ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രധാനമന്ത്രി മോദി ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിച്ച് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര ഫീൽഡ് സ്റ്റാഫുകളുമായും സ്വയം സഹായ സംഘങ്ങളുമായും സംവദിച്ചു. ചാമരാജനഗർ ജില്ലയുമായി അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനമായ തമിഴ്‌നാട് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം ആന ക്യാമ്പിലെ പാപ്പാന്മാരുമായും കാവടികളുമായും ആശയവിനിമയം നടത്തിയിരുന്നു നേരത്തെ.

Vastu: ഇനി പങ്കാളികൾ തമ്മിൽ വഴക്കുണ്ടാവില്ല; ഈ 4 വാസ്തു ടിപ്പുകൾ ദാമ്പദ്യജീവിതം മനോഹരമാക്കും.. ഉറപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+