Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായോ?

ന്യൂഡൽഹി: വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ഊർജ്ജം പകരാനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സംഭാഷണം എന്നതാണ് ശ്രദ്ധേയമായ കാര്യം.

വ്യാപാരം, നിർണായക സാങ്കേതിക വിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയിൽ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നതിലായിരുന്നു സംഭാഷണത്തിൽ പ്രധാന ശ്രദ്ധ. നിലവിലുള്ള തീരുവകളും ന്യൂഡൽഹിയിൽ നടക്കുന്ന വ്യാപാര കരാർ ചർച്ചകൾക്കും ഇടയിൽ, പൊതുവായ തന്ത്രപരമായ താൽപ്പര്യങ്ങളും വെല്ലുവിളികളും ഇരുവരും അഭിസംബോധന ചെയ്‌തു എന്നാണ് വിലയിരുത്തൽ. ചർച്ചകൾ സൗഹാർദ്ദപരമായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

modiandtrump

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തിയെന്നാണ് ഔദ്യോഗിക പ്രസ്‌താവന. വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷാ മേഖലകളിൽ സഹകരണം വികസിപ്പിക്കാനുള്ള അവസരങ്ങളും ചർച്ചാ വിഷയമായി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിൽ ഇരുനേതാക്കളും സംതൃപ്‌തി രേഖപ്പെടുത്തി.

ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾക്ക് ആക്കം കൂട്ടേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. വെല്ലുവിളികളെ നേരിടുന്നതിനും പൊതുവായ തന്ത്രപരമായ താൽപ്പര്യങ്ങൾ പിന്തുടരുന്നതിനും യോജിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. 21-ാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യ-യുഎസ് ബന്ധത്തിലെ ചട്ടക്കൂടിന്റെ അവിഭാജ്യ ഘടകങ്ങളായ നിർണായക സാങ്കേതികവിദ്യകൾ, പ്രതിരോധം, ഊർജ്ജം, സുരക്ഷ എന്നിവയിലെ സഹകരണ വിപുലീകരണവും ചർച്ചയായി.

പ്രധാനമന്ത്രി മോദി പിന്നീട് തനെ എക്‌സ് അക്കൗണ്ടിലൂടെ ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിച്ചു. 'പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്‌മളവും ആകർഷകവുമായ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയും പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങളും ഞങ്ങൾ അവലോകനം ചെയ്‌തു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും' അദ്ദേഹം എക്‌സിൽ കുറിച്ചു.

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ അമേരിക്ക 25 ശതമാനം പിഴ ചുമത്താൻ തീരുമാനിച്ചതും നിലവിലുള്ള തീരുവകളും കാരണം ഇന്ത്യ-യുഎസ് ബന്ധത്തിൽ അടുത്ത കാലത്ത് സമ്മർദ്ദം കാര്യമായി തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോദി-ട്രംപ് സംഭാഷണം നടന്നത്. ബന്ധത്തിൽ ഈ നീക്കം തിരിച്ചടിയാകുമെന്ന ആശങ്കകളും നിലനിന്നിരുന്നു.

ചൈനയും യൂറോപ്യൻ യൂണിയനും റഷ്യൻ ഊർജ്ജത്തിന്റെ പ്രധാന ഉപഭോക്താക്കളായിരിക്കെ, ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്‌തുകൊണ്ട്, ഈ തീരുവകൾ ന്യായമല്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ഉഭയകക്ഷി ബന്ധത്തിൽ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.

മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ച് തൊട്ടുപിന്നാലെയാണ് ഈ ടെലിഫോൺ സംഭാഷണം നടന്നത്. ഒപ്പുവെച്ച കരാറുകൾക്ക് പുറമെ, പുടിനും മോദിയും തമ്മിലുള്ള ഊഷ്‌മളമായ ബന്ധവും സന്ദർശനത്തിൽ ശ്രദ്ധേയമായിരുന്നു.

വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരുവരും ഒരുമിച്ച് കാറിൽ യാത്ര ചെയ്‌തത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്‌തു. ഇതോടെ യുഎസ് നിലപാടിൽ അയവ് വരുത്തുകയാണോ എന്നത് ഇനി കണ്ടറിയണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+