ബോറ മുസ്ലീങ്ങളെ ഒപ്പം ചേര്‍ക്കാന്‍ മോദി, തന്റെ കുടുംബാംഗങ്ങളെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
മുംബൈയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ശിവസേന ഭരിക്കുന്ന ബിഎംസി പിടിക്കാനാണ് ഇത്തവണ ബിജെപി ശ്രമിക്കുന്നത്. അതിനാണ് ബോറ മുസ്ലീങ്ങളെ ഒപ്പം ചേര്‍ക്കുന്നത്

മുംബൈ: പുതിയ വോട്ടുബാങ്കുകള്‍ തേടിയുള്ള ബിജെപിയുടെ നീക്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോറ മുസ്ലീങ്ങളുടെ പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്യാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മുസ്ലീം വിഭാഗമാണ്. ദാവൂദി ബോറ മുസ്ലീങ്ങള്‍.
നേരത്തെ തന്നെ എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയിരുന്നു. അത് മാത്രമല്ല മുംബൈയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ശിവസേന ഭരിക്കുന്ന ബിഎംസി പിടിക്കാനാണ് ഇത്തവണ ബിജെപി ശ്രമിക്കുന്നത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സമ്പന്നമായ മുനിസിപ്പല്‍ കൗണ്‍സിലാണ് മുംബൈയില്‍. അതുകൊണ്ടാണ് ബിജെപി അതില്‍ ഭരണം നേടാന്‍ ലക്ഷ്യമിടുന്നത്.മുസ്ലീം വിഭാഗത്തിന്റെ പ്രീതി സമ്മാനിക്കുന്നതിനായി ബിജെപി നേരത്തെ ശ്രമം തുടങ്ങിയിരുന്നു.

സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് തന്റെ സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി പറഞഞു. ബോറ മുസ്ലീങ്ങളുമായി അടുപ്പമുണ്ടാക്കാനുള്ള നീക്കമാണ് മോദി ആദ്യം തുടങ്ങിയത്. ഇത് തന്റെ കുടുംബമാണെന്ന് മോദി പറഞ്ഞു. സയ്ദന കുടുംബത്തിന്റെ നാല് തലമുറകളെ എനിക്കറിയാം.
ഇവിടെ ഞാന്‍ വന്നിരിക്കുന്നത് ഒരു കുടുംബാംഗമായിട്ടാണ്, അല്ലാതെ പ്രധാനമന്ത്രിയായിട്ടല്ലെന്നും മോദി വ്യക്തമാക്കി. 150 വര്ഷത്തെ സ്വപ്‌നമാണ് നിങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
അതേസമയം ബോറ വിഭാഗത്തിലെ മുസ്ലീങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു. കാലത്തിന് അനുസരിച്ച് മാറിയവരാണ് ബോറ മുസ്ലീം വിഭാഗം. അവരുടെ മാറ്റത്തിലൂടെ, അവര്‍ സ്വയം പ്രാധാന്യം വര്‍ധിച്ചതെന്നും മോദി പറഞ്ഞു.
ബോറ മുസ്ലീങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട് വായന്ക്കും എഴുത്തിനും വേണ്ടിയുള്ളതാണ്. ഇതിലൂടെ ബോറ മുസ്ലീങ്ങളുടെ സംസ്‌കാരം എക്കാലവും നിലനില്‍ക്കും. അറബി പഠിച്ചെടുക്കുകയും ചെയ്യാം. മുമ്പൊന്നുമില്ലാത്ത വിധമുള്ള വിശ്വാസമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ വന്നിരിക്കുന്നതെന്ന് ബോറ വിഭാഗം പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്ത് 145 മെഡിക്കല്‍ കോളേജുകളാണ് കൊണ്ടുവന്നത്. യുപി കാലത്തുളള്ളതിനോക്കള്‍ മുമ്പിലാണ് എന്‍ഡിഎ. 145 മെഡിക്കല്‍ കോളേജുകള്‍ ഞങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications