തെലങ്കാനയില്‍ പ്രചാരണത്തിന് തുടക്കമിട്ട് മോദി; സ്വീകരിക്കാനെത്താതെ കെസിആര്‍,
ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. 13500 കോടി വില മതിക്കുന്ന പദ്ധതികള്‍ക്ക് തറക്കില്ലുടകയോ ഉദ്ഘാടനം ചെയ്യുകയോ ആണ് പ്രധാനമന്ത്രി ചെയ്തത്. പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും, അതുപോലെ പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടുകയുമാണ് അദ്ദേഹം ചെയ്തത്.
തെലങ്കാനയിലെ മഹബൂബ്‌നഗറില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പദ്ധതികള്‍ക്ക് തുടക്കമിട്ടത്. അതേസമയം പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. മഹബൂബ്‌നഗറില്‍ വമ്പന്‍ റോഡ്‌ഷോയും മോദിക്കായി ബിജെപി സംഘടിപ്പിച്ചിരുന്നു. പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. തെലങ്കാനയില്‍ 900 കോടിയുടെ യൂണിവേഴ്‌സിറ്റി പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മുലുഗുവില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ബഹുമാന്യയായ ആദിവാസി വനിത സമ്മക്ക-സാരക്കയുടെ പേരിലാണ് ഇവ അറിയപ്പെടുക. തെലങ്കാനയിലെ ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി. ഇതൊരു സര്‍ക്കാര്‍ പദ്ധതിയായത് കൊണ്ട് കാര്യങ്ങള്‍ പറയുന്നതില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ റാലിയില്‍ എല്ലാ കാര്യങ്ങളും നമുക്ക് സംസാരിക്കാമെന്നും മോദി പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങളാണ് ബിജെപിയെ ഇത്രത്തോളം ശക്തമാക്കിയത്. തെലങ്കാന മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ലോക്‌സഭയിലും, വിധാന്‍ സഭയിലും, തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ബിജെപിയുടെ സീറ്റുകള്‍ വര്‍ധിച്ചതും, പാര്‍ട്ടി ശക്തമായതും ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ്. തെലങ്കാനയ്ക്ക് സുതാര്യവും അഴിമതി രഹിതവുമായ സര്‍ക്കാരിനെയാണ് ആവശ്യം.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെ അവര്‍ അര്‍ഹിക്കുന്നില്ല. ബിജെപി സര്‍ക്കാരിനെയാണ് തെലങ്കാന ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ബിആര്‍എസ് നേതാവ് തലാസാനി ശ്രീനിവാസ് യാദവാണ് എത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിലും അദ്ദേഹമാണ് പങ്കെടുത്തത്.
ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുമെന്നും തെലങ്കാനയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും, വാങ്ങുന്നതിലും, കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യയാണ് മുന്നിലുള്ളത്. തെലങ്കാനയിലെ കര്‍ഷകര്‍ മഞ്ഞള്‍ വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ആവശ്യകതയും, ഭാവിയിലേക്കുള്ള അവസരങ്ങളും മഞ്ഞള്‍ കര്‍ഷകര്‍ക്കായി ഒരുക്കുകയെന്നത് മുന്നില്‍ കണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഒക്ടോബര്‍ മൂന്നിന് തെലങ്കാനയിലെ നിസാമാബാദില്‍ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.












Click it and Unblock the Notifications