ചാള്‍സ് രാജാവിനെ വിളിച്ച് മോദി; ആദ്യ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് ഇക്കാര്യങ്ങള്‍
ദില്ലി: ബ്രിട്ടീഷ് രാജാവ് ചാള്‍സുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് മോദി അദ്ദേഹത്തെ ബന്ധപ്പെട്ടത്. ബ്രിട്ടനില്‍ അധികാരത്തിലെത്തിയ ശേഷം ചാള്‍സുമായി ആദ്യമായിട്ടാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങള്‍ ഫോണിലൂടെ ഇവര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കാലാവസ്ഥാ വ്യതിയാന നടപടികള്‍, ജൈവ വൈവിധ്യ സംരക്ഷണം, ഊര്‍ജ കൈമാറ്റത്തിന് പുത്തന്‍ രീതികള്‍, എന്നിവയെല്ലാം ചര്‍ച്ചകളും ഭാഗമായി. ഈ വിഷയങ്ങളിലെല്ലാം ചാള്‍സ് രാജാവിനുള്ള താല്‍പര്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ജി20 പ്രസിഡന്‍സിയില്‍ ഇന്ത്യയുടെ മുന്‍ഗണന എന്തൊക്കെ വിഷയങ്ങളിലാണെന്ന് പ്രധാനമന്ത്രി, ചാള്‍സിന് വിശദീകരിച്ച് കൊടുത്തു. ഡിജിറ്റല്‍ പബ്ലിക്ക് ഗുഡ്‌സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടക്കം ഇതില്‍ വരും. മിഷന്‍ ലൈഫിന്റെ പ്രാധാന്യത്തെ കുറിച്ചും ചാള്‍സിന് മോദി വിശദീകരിച്ച് കൊടുത്തു.
പ്രകൃതിയോട് ചേര്‍ന്ന ജീവിതശൈലി എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയില്‍ ഇണങ്ങി ജീവിക്കുന്ന ജീവിതശൈലികള്‍ക്ക് മുന്‍ഗണനയാണ് ഇന്ത്യ നല്‍കുന്നതെന്ന് ചാള്‍സിനെ അറിയിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. രാജ്യക്ഷേമ കാര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്നും ഇരുവരും സംസാരിച്ചു.
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഘടകമാണ് ഇതെന്ന് ഇരുനേതാക്കളും സംസാരത്തില്‍ പറഞ്ഞു. അതേസമയം ചാള്‍സ് രാജാവുമായി സംസാരിച്ച കാര്യം മോദി ട്വിറ്റ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി പറഞ്ഞു.
വളരെ മികച്ച, വിജയകരമായ ഭരണം അദ്ദേഹത്തിന് കീഴില്‍ ഉണ്ടാവട്ടെ എന്ന് മോദി ആശംസിച്ചു. നേരത്തെ ബക്കിങ്ഹാം കൊട്ടാരത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ചാള്‍സ് രാജാവിനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം വ്യാപാര ഉടമ്പടികള്‍ അടക്കം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ ഫോണ്‍ വിളി വലിയ മാറ്റങ്ങള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിലുണ്ടാക്കുമെന്നാണ് സൂചന. റിഷി സുനാക് സര്‍ക്കാരില്‍ നിന്ന് അത്ര മികച്ച പ്രതികരണങ്ങളല്ല ഇന്ത്യക്ക് ലഭിക്കുന്നത്.
ഇതിനൊപ്പം കുടിയേറ്റക്കാരെ അടക്കം നിയന്ത്രിക്കാനുള്ള നീക്കങ്ങളും ബ്രിട്ടന്‍ നടത്തുന്നുണ്ട്. ഇതെല്ലാം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവാനുള്ള സൂചന ശക്തമാണ്. ബ്രിട്ടനുമായി കൂടുതല്‍ സൗഹൃദം സ്ഥാപിച്ച്, വാണിജ്യ മേഖലയെ ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. പ്രധാനമന്ത്രിയുടെ ചര്‍ച്ചകളും അതിനനുസരിച്ചാണ് നടക്കുന്നത്.












Click it and Unblock the Notifications