Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!

ദില്ലി: ബിജെപിക്ക് വേണ്ടി പിരിവിനിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സേവിക്കണോ, നിങ്ങള്‍ക്ക് ബിജെപിക്ക് സംഭാവന നല്‍കാം. അഞ്ച് രൂപ മുതല്‍ ആയിരം രൂപ വരെ നല്‍കാം, അതും നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലൂടെ. നിങ്ങളുടെ സംഭാവനകള്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇത് രാജ്യത്തെ സേവിക്കാനുള്ള അവരുടെ കാര്യപ്രാപ്തി വര്‍ധിപ്പിക്കും. ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഈ സന്ദേശം എല്ലാവരിലും എത്തിക്കണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും ഇതേ വഴി സ്വീകരിച്ചിരിക്കുന്നത്.

1

അതേസമയം പ്രധാനമന്ത്രി തന്റെ സംഭാവനയായി ആയിരം രൂപയും നല്‍കിയിട്ടുണ്ട്. 2016-17 വര്‍ഷത്തില്‍ 532.27 കോടി രൂപയായിരുന്നു ബിജെപിക്ക് സംഭാവന ഇനത്തില്‍ മാത്രം ലഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76.85 കോടി രൂപയുടെ വര്‍ധനവാണ് ബിജെപിക്ക് സംഭാവനയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കെയാണ് മോദിയെ മുന്‍നിര്‍ത്തി ബിജെപി പ്രചാരണങ്ങള്‍ നടത്തുന്നത്. അതേസമയം പ്രചാരണത്തിന് ആവശ്യത്തിലധികം പണമുണ്ടെങ്കിലും ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നത് വേണ്ടിയാണ് ജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+