ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍: ദില്ലിയിലെ കത്തോലിക്കാ പള്ളിയിലെത്തി
ദില്ലി: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വെദികര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡലിലായിരുന്നു മോദിയുടെ സന്ദര്‍ശനം.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്രൈസ്തവനരെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്ത്യന്‍ പള്ളിയിലെത്തിയത്. ഇത് ആദ്യമായിട്ടാണ് അദ്ദേഹം ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുന്നത്.അതേസമയം ദേവാലയത്തില്‍ മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഇരുപത് മിനുട്ടോളം പള്ളിയില്‍ ചെലവഴിച്ച ശേഷം പുരോഹിതരുമായും, വിശ്വാസികളുമായും അദ്ദേഹം സംസാരിക്കുകയും ചെയ്തു.

നേരത്തെ ക്രിസ്മസിന് മുന്നോട്ടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദില്ലിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ കത്ത്രീഡല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി ഇവിടെയുണ്ടായിരുന്ന എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസ നേരുകയും ചെയ്തു. പുരോഹിതര്‍ക്കും ഗായക സംഘത്തിനുമൊപ്പം പള്ളിയില്‍ ഫോട്ടോയ്ക്കും അദ്ദേഹം പോസ് ചെയ്തു. ദില്ലിയിലെ നഗരഹൃദയങ്ങളിലാണ് ഈ ദേവാലയമുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ക്രിസ്ത്യാനികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണെന്ന് ഫാദര്‍ ഫ്രാന്‍സിസ് സ്വാമിനാഥന് നേരത്തെ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ഈ പള്ളിയില്‍ വരുന്നതെന്നും സന്ദര്‍ശനത്തിന് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ക്രൈസ്തവ സഭയെ ഒപ്പം നിര്‍ത്താന്‍ കേരളത്തിലെ ബിജെപി നേതാക്കളും സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദര്‍ശിച്ചിരുന്നു.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
വടക്കുകിഴക്കന്‍ മേഖലയില്‍ അധികാരം പിടിച്ചത് ബിജെപി ഈ രീതിയിലായിരുന്നു. അവിടെ ക്രൈസ്തവരുടെ പിന്തുണയും പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. കേരളമാണ് അടുത്ത ലക്ഷ്യമെന്ന് നരേന്ദ്ര മോദി സന്ദര്‍ശനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ബിജെപി നേതാക്കളുടെ ക്രിസത്യന്‍ വോട്ടുകള്‍ക്കായുള്ള ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് കേരളത്തിലെ പാര്‍ട്ടികളില്‍ നിന്നുയര്‍ന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ വിദ്വേഷം പടര്‍ത്തുന്നതിന് ബിജെപി പങ്കുണ്ടെന്നും, പലയിടത്തും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ അതിന്റെ സൂചനയാണെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications