Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ദിവസം കഴിഞ്ഞാല്‍ നിങ്ങളാഗ്രഹിക്കുന്ന ഇന്ത്യ, കൊന്നാലും നിര്‍ത്തില്ല പോരാട്ടം.. കണ്ണുനിറച്ച് മോദി!

പനാജി: തന്നെ ജീവനോടെ ചുട്ടുകൊന്നാല്‍ പോലും ഈ പോരാട്ടം നിര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ നരേന്ദ്ര മോദി ഗോവയിലെ പനാജിയില്‍ സംസാരിക്കവേയാണ് വികാരാധീനനായത്. ആലോചിച്ച് ഉറപ്പിച്ചതാണ് ഈ പോരാട്ടം. പെട്ടൊന്നൊരു ദിവസം ധാര്‍ഷ്ട്യം കാണിക്കാനായി ചെയ്തല്ല.

Read Also: മോസ്റ്റ് സ്റ്റുപ്പിഡ് പ്രൈം മിനിസ്റ്റര്‍... അതും നമ്മുടെ മോദിയാ... ഞാന്‍ പറഞ്ഞതല്ല, ഗൂഗിള്‍ പറഞ്ഞതാ!

ജനങ്ങളുടെ വേദന തനിക്ക് മനസിലാകും. താന്‍ പ്രഭുകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ആളല്ല. എനിക്കുണ്ടായിരുന്നതെല്ലാം.. എന്റെ കുടുംബം, എന്റെ വീട്.. രാജ്യത്തിന് വേണ്ടി ഉപേക്ഷിച്ച ആളാണ് ഞാന്‍. - വികാരാധീനനായി തുടരാനാവാതെ മോദി വിങ്ങി. കണ്ണ് തുടച്ചു. ഇടക്കിടെ നിര്‍ത്തിയാണ് മോദി പ്രസംഗം തുടര്‍ന്നത്.

അമ്പത് ദിവസം കൂടി

അമ്പത് ദിവസം കൂടി

ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ എനിക്ക് മനസിലാകുന്നുണ്ട്. ഇത് 50 ദിവസം മാത്രമേ നീണ്ടുനില്‍ക്കൂ. ഇത്രയും ദിവസം കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലേയ്ക്ക് ഇന്ത്യ മാറും. ബുദ്ധിമുട്ടുകള്‍ സഹിച്ച് പിന്തുണ നല്‍കുന്ന ജനങ്ങളോട് നന്ദിയുണ്ട് - മോദി പറഞ്ഞു.

അവരെന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു

അവരെന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു

തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ ആരെന്ന് അറിയാം. 70 വര്‍ഷമായി അനധികൃതമായി സമ്പാദിച്ചത് എല്ലാം നഷ്ടപ്പെടുന്നതിന്റെ പരിഭ്രാന്തിയിലാണ് അവര്‍. എന്നെ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. പേടിയില്ല.

ചുട്ടുകൊല്ലുമോ കൊല്ലട്ടെ

ചുട്ടുകൊല്ലുമോ കൊല്ലട്ടെ

എന്നെ ആരെങ്കിലും ജീവനോടെ ചുട്ടുകൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. എന്നാലും ഈ പോരാട്ടം നിര്‍ത്തില്ല. അവരെന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. അവരെന്നെ നശിപ്പിക്കാന്‍ ശ്രമിക്കും. പക്ഷേ വിട്ടുകൊടുക്കില്ല.

കള്ളപ്പണത്തിന് എതിരെ

കള്ളപ്പണത്തിന് എതിരെ

ഇന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു, ചിലര്‍ സുഖമായി ഉറങ്ങാന്‍ തുടങ്ങി. - മോദിയുടെ പ്രസംഗത്തിന് വന്‍ കരഘോഷമായിരുന്നു.

ഒന്നും ഒളിക്കാനില്ല

ഒന്നും ഒളിക്കാനില്ല

സര്‍ക്കാരിന് ഒന്നും ഒളിക്കാനംു മറയ്ക്കാനുമില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങള്‍ വോട്ട് ചെയ്തത് കള്ളപ്പണത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ്. അത് ചെയ്യുക തന്നെ ചെയ്യും.

കൂടെ നില്‍ക്കണം

കൂടെ നില്‍ക്കണം

കോടികളുടെ അഴിമതി നടത്തിയിരുന്നവര്‍ ഇപ്പോള്‍ നാലായിരം രൂപയ്ക്കായി ബാങ്കുകളില്‍ ക്യൂ നില്‍ക്കുകയാണ് - മോദി പറഞ്ഞു. ഇനിയും പദ്ധതികള്‍ മനസ്സിലുണ്ട്, ജനങ്ങള്‍ കൂടെനില്‍ക്കണം - മോദി അഭ്യര്‍ഥിച്ചു.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ഇന്നും ഇന്നലെയും തുടങ്ങിയതല്ല

ധാര്‍ഷ്ട്യം കാണിക്കാനായി കാണിക്കാനായി പെട്ടെന്ന് ചെയ്ത ഒരു കാര്യമല്ല ഇത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പത്ത് മാസം മുമ്പ് തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+