പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദർശനം തുടങ്ങി; ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ ഇനി രാജ്യത്തിന്
പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദർശനം തുടങ്ങി; ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ ഇനി രാജ്യത്തിന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് സന്ദർശനം തുടങ്ങി. ഇന്ന് രാവിലെ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വിമാനമിറങ്ങിയ ഇദ്ദേഹത്തെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.

കേദാര്‍നാഥിലെ ശിവക്ഷേത്രത്തില്‍ ദർശനം നടത്തിയ മോദി ക്ഷേത്രത്തില്‍ ആരതി നടത്തുകയും ചെയ്തു. തുടർന്ന് പുനര്‍നിര്‍മ്മിച്ച ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ ഉദ്ഘാടനം ചെയ്യ്ത് രാജ്യത്തിന് വേണ്ടി സമർപ്പിച്ചു. മന്ദാകിനി നദിക്ക് സമീപമുള്ള ഹിമാലയന്‍ ദേവാലയവും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് വിവരം.
12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമയാണ് അനാച്ഛാദനം ചെയ്തത് രാജ്യത്തിന് നൽകിയത്. പ്രതിമയുടെ അനാച്‌ഛാദനം നടക്കുന്ന സമയത്ത് ശങ്കരാചാര്യരുടെ ജൻമനാടായ കാലടിയിലും ചടങ്ങുകൾ നടന്നു. കാലടിയിൽ നടന്ന ചടങ്ങുകളിൽ ക്രേന്ദ്രമന്ത്രി കിഷൻ റെഡ്‌ഢി പങ്കെടുത്തു.
2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധി സ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.
130 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതിൽ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്ര പരിസരത്തെ പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളായ
സംഗം ഘട്ടിലെ വികസനം, ആരോഗ്യം-ടൂറിസം മേഖലയിലെ വികസനം, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസുകൾ, പോലീസ് സ്റ്റേഷൻ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങീ വിവിധ വികസന പദ്ധതികൾക്കും ഇന്ന് തുടക്കമിടും.
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പൊതു റാലിയേയും അഭിസംബോധന ചെയ്യ്ത് ജനങ്ങളോട് സംസാരിക്കും. വരുന്ന 2022 ൽ ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുയാണ്.
2013 ലെ മിന്നൽപ്രളയത്തിൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഒലിച്ചുപോയ ശങ്കരാചാര്യസമാധിയുടെ പുനരുദ്ധാരണ ശ്രമങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയത് കാഞ്ഞങ്ങാട് സ്വദേശിയായ റിട്ട. കേണൽ അശോക് കിനിയാണ്. ഉത്തരാഖണ്ഡ് സർക്കാരിലും കേന്ദ്ര സർക്കാരിലും അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് സമാധി പുനർനിർമിക്കാനുളള തീരുമാനം. ഈ സമ്മർദമാണ് ഇന്ന് രാജ്യം ഏറ്റുവാങ്ങിയ നേട്ടം.
ഡോ.എ.പി.ജെ. അബ്ദുൽ കലാം രാഷ്ട്രപതിയായിരുന്ന കാലത്തു രാഷ്ട്രപതിഭവന്റെ കൺട്രോളർ ആയി ജോലി ചെയ്തിരുന്ന അശോക് കിനി 2005 ലാണ് ജോലിയിൽ നിന്നും വിരമിച്ചത്. അതേസമയം, പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി കേദാര്‍നാഥിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications