'സ്ഥാനാർത്ഥികളെ മറുകണ്ടം ചാടിക്കും..ബിജെപി ഏതറ്റം വരേയും പോകും';ചാക്കിടൽ ഭീഷണിയിൽ കോൺഗ്രസ്
അഹമ്മദാബാദ്; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന്റെ അംഗബലം 64 ആണ്.പത്തോളം എംഎൽഎമാരാണ് ഇക്കാലയളവിനിടിയിൽ പാർട്ടി വിട്ട് ബിജെപിയിലെത്തിയത്. ഇക്കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 7 എംഎൽഎമാർ എൻ ഡി എ സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ട് ചെയ്തതോടെ ഈ നേതാക്കളും ഉടൻ തന്നെ ബി ജെ പിയിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി കഴിഞ്ഞു.
എന്നാൽ എംഎൽഎമാരെ മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർത്ഥികളെ ഉൾപ്പെടെ ബി ജെ പി മറുകണ്ടം ചാടിച്ചേക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം. ഈ സാഹചര്യത്തിൽ പാർട്ടി നേതൃത്വത്തോട് വിധേയത്വം പുലർത്തുന്ന നേതാക്കൾക്ക് മാത്രം സ്ഥാനാർത്ഥിത്വം നൽകിയാൽ മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ

'ഏഴ് എം എൽ എമാരെ കൊണ്ട് ക്രോസ് വോട്ട് ചെയ്യിച്ച സാഹചര്യത്തിൽ ഏതറ്റം വരേയും ബി ജെ പി പോയേക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപോ പിൻപോ അവർ നേതാക്കളെ ചാക്കിട്ടേക്കും.കോൺഗ്രസിനെ സംബന്ധിച്ച് ഇത് നാണക്കേടോ തിരിച്ചടിയോ മാത്രമല്ല ഭരണത്തിലേറാനുളള കോൺഗ്രസിന്റെ സാധ്യതകൾക്ക് പോലും നീക്കം തിരിച്ചടിയാകും',കോൺഗ്രസ് നേതാവ് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 99 സീറ്റുകളാണ് നേടാൻ സാധിച്ചത്. ഭരണതുടർച്ച നേടിയെങ്കിലും പാർട്ടിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. ബി ജെ പിയുടെ തട്ടകളിൽ പലതിനും കോൺഗ്രസ് വൻ വിജയമായിരുന്നു നേടിയത്. ഇക്കുറി അതുകൊണ്ട് തന്നെ ഭരണ തുടർച്ച മാത്രമല്ല കൂടുതൽ സീറ്റുകൾ നേടി കോൺഗ്രസിന് മറുപടി നൽകണമെന്നതാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. 182 അംഗ നിയമസഭയിൽ 152 സീറ്റുകൾ എങ്കിലും ബി ജെ ി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായി എന്ത് കൈവിട്ട കളിക്കും ബി ജെ പി ശ്രമിച്ചേക്കുമെന്നാണ് കോൺഗ്രസ് ആശങ്കപ്പെടുന്നത്.

കോൺഗ്രസ് ആവർത്തിച്ച് ജയിക്കുന്ന സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. ഇവിടെ വിജയിക്കണമെങ്കിൽ കോൺഗ്രസ് നേതാക്കളെ തന്നെ പാർട്ടിയിലെത്തിക്കണമെന്നും നേതൃത്വം കരുതുന്നുണ്ട്. സമീപകാലത്ത്, നിരവധി കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ബി ജെ പി തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 60 വർഷമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി പോലും പക്ഷം മാറിയിട്ടില്ലെന്ന് ഗുജറാത്ത് മുൻ പ്രതിപക്ഷ ട്ടി നേതാവ് പരേഷ് ധനാനി പറഞ്ഞു.

പാർട്ടി കേഡറിൽ നിന്ന് ഉയർന്ന് വന്നവരും പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിനൊപ്പം നിൽക്കുന്നവരുമായ കടുത്ത കോൺഗ്രസുകാരെ മാത്രം സ്ഥാനാർത്ഥികളാക്കണമെന്ന നിർദ്ദേശമാണ് താൻ നേതൃത്വത്തിന് മുൻപിൽ വെച്ചത്. അങ്ങനെ സംഭവിച്ചാൽ മാത്രമേ ബി ജെ പി നീക്കങ്ങൾക്ക് തടയിടാൻ സാധിക്കൂവെന്നും പരേഷ് ധനാനി പറഞ്ഞു. ക്രിമനൽ പശ്ചാത്തലമുള്ള നേതാക്കളേയും മാറ്റി നിർത്തണമെന്നും ധനാനി പറഞ്ഞു. ഇതുവരെ ബി ജെ പിയിലേക്ക് കൂറുമാറിയവർക്കെല്ലാം തന്നെ ചില ദൗർബല്യങ്ങൾ ഉണ്ട്. ഇത് ഭരണകക്ഷി ആയുധമാക്കുകയായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കോൺഗ്രസിൽ നിന്നും നേതാക്കളെ ബി ജെ പിയിലെത്തിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാണെന്നാണ് ബി ജെ പി നേതാവും ദഹോഡ് ജില്ലാ കമ്മിറ്റി അധ്യക്ഷനുമായ ശങ്കർ അമലിയാർ പ്രതികരിച്ചത്. നേതാക്കളുടെ കടന്ന് വരവ് പാർട്ടി കേഡർ തകർക്കാൻ കാരണമായി. ബി ജെ പിയുടെ പ്രവർത്തകർ പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തോട് പ്രതിജ്ഞബദ്ധരാണെന്നും അമലിയാർ പറഞ്ഞു.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications