കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറല്‍ സെക്‌സ് 'വലിയ' പീഡനമല്ല; ശിക്ഷ കുറച്ച് നല്‍കി ഹൈക്കോടതി, വിചിത്ര തീരുമാനം

Google Oneindia Malayalam News

ലഖ്‌നൗ: കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോക്‌സോ നിയമം നടപ്പാക്കിയത്. ചെറുപ്രായത്തില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായാല്‍ അവരുടെ ജീവിതത്തെ മൊത്തമായി ബാധിക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ അലഹാബാദ് ഹൈക്കോടതി പോക്‌സോ കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചു. കോടതിയുടെ വിധി ദേശീയതലത്തില്‍ വാര്‍ത്തയാണിപ്പോള്‍. പ്രതിയുടെ ശിക്ഷ കുറച്ച് കൊടുക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഓറല്‍ സെക്‌സ് വളരെ ഗൗരവമുള്ള ലൈംഗിക പീഡനമല്ല എന്ന നിരീക്ഷണം ഹൈക്കോടതി നടത്തുകയും ചെയ്തു.

യുഎഇയില്‍ ചൈനയുടെ രഹസ്യനീക്കം!! ചിത്രം പുറത്തായതോടെ എല്ലാം പൊളിഞ്ഞു... ഇന്ത്യയ്ക്ക് ആശ്വാസംയുഎഇയില്‍ ചൈനയുടെ രഹസ്യനീക്കം!! ചിത്രം പുറത്തായതോടെ എല്ലാം പൊളിഞ്ഞു... ഇന്ത്യയ്ക്ക് ആശ്വാസം

ഉത്തര്‍ പ്രദേശിലെ ജാന്‍സി ജില്ലയിലുണ്ടായ സംഭവത്തിലാണ് കേസെടുത്തിരുന്നത്. 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വയസുകാരനെ ആരാധനാലയത്തിലേക്ക് കൊണ്ടുപോയി സോനു കുശ്വാഹ എന്ന വ്യക്തി ഓറല്‍ സെക്‌സ് ചെയ്യിച്ചു എന്നാണ് പരാതി. കുട്ടിയുടെ പിതാവായിരുന്നു പരാതിക്കാരന്‍. ഓറല്‍ സെക്‌സ് നിര്‍ബന്ധിച്ച് ചെയ്യിച്ച ശേഷം പ്രതി 20 രൂപ കുട്ടിക്ക് നല്‍കുകയും ചെയ്തു. സംഭവം പുറത്തുപറയരുതെന്നും കൊന്നുകളയുമെന്നും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ജാന്‍സി ജില്ലാ സെഷന്‍സ് കോടതി സോനു കുശ്വാഹ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 10 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

288

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതി വിരുദ്ധ പീഡനം), 506, പോക്‌സോ വകുപ്പ് എന്നിവ ചുമത്തിയാണ് വിചാരണ ചെയ്തതും ശിക്ഷിച്ചതും. പ്രതി ഇപ്പോള്‍ ജയിലിലാണ്. വിചാരണ കോടതി വിധിക്കെതിരെ പ്രതി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് അനില്‍ കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കടുത്ത പീഡനം അല്ലെങ്കില്‍ ഗുരുതരമായ ലൈംഗിക പീഡനം എന്ന ഗണത്തില്‍ ഓറല്‍ സെക്‌സ് വരില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള ശിക്ഷയാണ് വിധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിയുടെ ശിക്ഷ കുറച്ചത്. 10 വര്‍ഷം തടവ് വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശേഷം ശിക്ഷ ഏഴ് വര്‍ഷമായി കുറയ്ക്കുകയും ചെയ്തു. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരവാണിതെന്ന് നിയമ രംഗത്തുള്ളവര്‍ പറയുന്നു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Pocso Case: Allahabad High Court says Oral Sex Not Major Offence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X