മാരക വിഷമുള്ള മെഥനോള്‍ മദ്യത്തില്‍; മരണം 39, ഗുജറാത്തിലെ മദ്യദുരന്തത്തില്‍ ബിജെപി പ്രതിരോധത്തില്‍
ദില്ലി: ഗുജറാത്തിലെ വ്യാജ മദ്യദുരത്തില്‍ മരണ സംഖ്യ വര്‍ധിക്കുന്നു. ബിജെപി സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ദുരന്തം. മദ്യമാഫിയക്ക് വേണ്ടി ബിജെപി ജനങ്ങളെ കുരുതി കൊടുത്തു എന്നാണ് ആരോപണം. മരണനിരക്ക് 39 ആയി ഉയര്‍ന്നിരിക്കുകയാണ്. മാരക വിഷമാണ് മദ്യത്തില്‍ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തല്‍.
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിയെ ശരിക്കും വിറപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്ര വലിയൊരു ദുരന്തമുണ്ടായത് ബിജെപിയെ തോല്‍വിയിലേക്ക് നയിക്കാനാണ് സാധ്യത. സംസ്ഥാനത്ത് പാര്‍ട്ടിക്കെതിരെ രോഷം ശക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

കൊടുവിഷമുള്ള മെഥനോളാണ് മദ്യത്തില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ മരിച്ചത് 39 പേരാണ്. പതിനാല് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോട്ടാഡ് ജില്ലയിലെ വ്യാജ മദ്യ നിര്‍മാതാക്കളാണ് ഇതിന് പിന്നില്‍ എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ വലിയ മാഫിയകളല്ലെന്നാണ് വിലയിരുത്തല്‍. ഇവര്‍ മെഥനോള്‍ കലര്‍ന്ന മദ്യവും വെള്ളവും ചേര്‍ത്താണ് നാട്ടുകാര്‍ക്ക് നല്‍കിയത്. പൗച്ചിന് 20 രൂപ നിരക്കിലായിരുന്നു വില്‍പ്പന. പോലീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

എഴുപതോളം പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ചെറിയ പ്ലാസ്റ്റിക് ബാഗുകളിലാക്കിയാണ് ഇവര്‍ ചാരായം വിറ്റിരുന്നതെന്ന് പോലീസ് പറയുന്നു. ഇരുപത് മുതല്‍ നാല്‍പ്പത് രൂപ വരെ ഈടാക്കിയിരുന്നു. പോട്‌ലി എന്നാണ് ഈ മദ്യം പ്രാദേശികമായി അറിയപ്പെടുന്നത്. ഈ ചെറിയ പാക്കറ്റുകളിലെ മദ്യമാണ് ഇപ്പോള്‍ 39 പേരുടെ മദ്യമെടുത്തത്. ഇവര്‍ റോജിഡ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഈ വ്യാജനെ വിറ്റിരുന്നു. ചിലയിടങ്ങളില്‍ അന്‍പത് രൂപ വരെ ഈടാക്കിയിരുന്നതായിട്ടാണ് പോലീസ് പറയുന്നത്.

ഒരൊറ്റ പാക്കറ്റ് പോട്‌ലി കഴിച്ചപ്പോള്‍ തന്നെ പലരും മരിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ 25കാരനായ ഭവേഷ് ചാവ്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പോലും നടത്താതെയാണ് അടക്കം ചെയ്തത്. അക്രു ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ചാവ്ദ. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ടീം ഇവിടെ എത്തിയിട്ടുണ്ട്. ഇയാളുടെ മൃതദേഹം പരിശോധന നടത്താനെത്തിയതാണ് ഇവര്‍. ചാവ്ദയും വ്യാജ മദ്യം കഴിച്ചാണ് മരിച്ചതെന്നാണ് സംശയം. ചാവ്ദയ്ക്ക് തലകറങ്ങുന്നത് പോലെയും, കാഴ്ച്ച നഷ്ടപ്പെടുന്നതായും, കടുത്ത വയറുവേദന അനുഭവപ്പെടുന്നതായും പറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഭവേഷ് ചാവ്ദയ്ക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായിരുന്നതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. പിന്നീട് ആരോഗ്യ നില മോശമാവുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടാനുള്ള ശ്രമത്തിനിടെയാണ് ചാവ്ദ മരിച്ചത്. എന്നാല്‍ ഇയാള്‍ പെട്ടെന്നുള്ള ഷോക്കിലോ ഹൃദയാഘാതത്താലോ മരിച്ചുവെന്നാണ് ഡോക്ടര്‍മാരും ഇയാളുടെ കുടുംബവും കരുതിയത്. വീട്ടിലേക്ക് എത്തിച്ച മൃതദേഹം, അന്ത്യകര്‍മങ്ങള്‍ നടത്തിയാണ് അടക്കം ചെയ്തത്. അതേസമയം ചാവ്ദയ്ക്ക് ഉണ്ടായ അതേ ലക്ഷണങ്ങള്‍ തന്നെയാണ് വ്യാജ മദ്യം കഴിച്ച പലര്‍ക്കും ഉണ്ടായിട്ടുള്ളത്. അതാണ് സംശയം ഉയര്‍ന്നത്.

അതേസമയം എഎപി അതിശക്തമായ പ്രതിഷേധമാണ് ബിജെപി ആസ്ഥാനത്ത് നടത്തുന്നത്. ദില്ലിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ഇത് കൊലപാതകമാണെന്ന് എഎപി നേതാവ് ദുര്‍ഗേഷ് പഥക് ആരോപിച്ചു. ബിജെപി സര്‍ക്കാരാണ് വ്യാജ മദ്യ മാഫിയക്ക് പിന്തുണ നല്‍കുന്നത്. അത് കഴിച്ചാണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്നും പഥക് പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗുജറാത്ത് സന്ദര്‍ശനത്തിനാണ്. രാഷ്ട്രീയ സംരക്ഷണം വ്യാജ മദ്യം വില്‍ക്കുന്നവര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications