Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്വാസം കിട്ടാതെ വീണ് പ്രയാഗ് രാജിലെ രോഗികള്‍, പോയി ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ യുപി പോലീസ്

ലഖ്‌നൗ: ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് വീഴുന്ന രോഗികള്‍ക്കും ബന്ധുക്കളോടും പോയി ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് പോലീസ്. യുപിയിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. നിരവധി പേരാണ് ഇവിടെ പ്രാണവായു കിട്ടാതെ കൊവിഡിനോട് മല്ലിടുന്നത്. ആല്‍മര ചുവട്ടില്‍ ഇരുന്നാല്‍ ഓക്‌സിജന്‍ കിട്ടുമെന്ന് പോലീസ് പറയുന്നു. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരിടത്തേക്ക് ഓക്‌സിജന്‍ ഇല്ലാത്തത് കാരണം ഓടികൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് പോലീസ് കണ്ണില്‍ ചോരയില്ലാത്ത നിര്‍ദേശം രോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്.

1

ആശുപത്രികളിലെ അവസ്ഥ രോഗികളുടെ ബന്ധുക്കള്‍ വിങ്ങലോടെയാണ് പറയുന്നത്. ആശുപത്രികളിലേക്ക് വരുന്നതിന് പകരം വീടുകളില്‍ തന്നെ തുടരാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ തിരക്ക് കൂടുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ വീടുകളില്‍ പരിചരിക്കണമെങ്കില്‍ പോലും ഇവര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. ഓക്‌സിജന്‍ എത്തിച്ച് നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് യുപിയില്‍ ഉള്ളത്. ബിജെപിയുടെ പ്രയാഗ് രാജ് എംഎല്‍എ ഹര്‍ഷവര്‍ധന്‍ വാജ്‌പേയിയുടെ ഓക്‌സിജന്‍ പ്ലാന്റിന് രോഗികളുടെ ബന്ധുക്കളുടെ നീണ്ട നിരയാണ് ഉള്ളത്.

ഹര്‍ഷവര്‍ധന്റെ ഓക്‌സിജന്‍ പ്ലാന്റ് തല്‍ക്കാലം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്ന് അധികൃതര്‍ പറയുന്നു. ഓക്‌സിജന്‍ അന്വേഷിച്ച് വരുന്നവരെല്ലാം നിരാശരായി മടങ്ങുകയാണ് യുപിയുടെ വിവിധ കേന്ദ്രങ്ങളില്‍. ആശുപത്രികളും ഓക്‌സിജന്‍ പ്ലാന്റുകളും പുറത്ത് ബോര്‍ഡുകളും സ്ഥാപിച്ച് കഴിഞ്ഞു. പുറത്തുള്ളവര്‍ക്ക് ഓക്‌സിജന്‍ നല്‍കില്ലെന്നാണ് പറയുന്നത്. പോലീസ് ഓക്‌സിജന്‍ ചോദിച്ച് വരുന്നവരെ വിരട്ടിയോടിക്കുകയാണ്. മേദാന്ത മുതല്‍ അപ്പോളോ വരെയുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാനില്ല. പ്രയാഗ് രാജ് മുതല്‍ ലഖ്‌നൗ വരെ അവസ്ഥയില്‍ മാറ്റമില്ല.

Recommended Video

cmsvideo
    Supreme Court to government: Why different prices of Covid-19 vaccine for states and Centre?

    കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

    ഓക്‌സിജന്‍ സിലിണ്ടറുകളോ കോണ്‍സന്‍ട്രേറ്ററുകളോ ഒന്നും ലഭ്യമല്ലെന്ന് കൊവിഡ് രോഗികളും പറയുന്നു. ഇതിനിടയിലാണ് പോലീസുകാര്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിക്കാന്‍ നിര്‍ദേശിക്കുന്നത്. കൊവിഡ് ബാധിച്ച അമ്മയുമായി എത്തിയ യുവാവിനോടാണ് പോലീസ് ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ പറഞ്ഞത്. എന്നാല്‍ പോലീസ് എല്ലാവരോടും ഇത് തന്നെയാണ് പറയുന്നതെന്ന് ഈ യുവാവ് പറഞ്ഞു. അതേസമയം 47 ജില്ലകളില്‍ പിഎം കെയേഴ്‌സ് ഫണ്ട് വഴി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് നേരത്തെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ പ്രതിസന്ധി ഇതിലൂടെ പരിഹരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

    ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+