സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം; ഡൽഹിയിൽ നിന്ന് 2000 ത്തിലധികം വെടിയുണ്ടകൾ കണ്ടെടുത്തു
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഡൽഹിയിൽ നിന്ന് 2,000 വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ആനന്ദ് വിഹാറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
വെടിയുണ്ടകൾ ആർക്ക് വേണ്ടി എത്തിച്ചത് ആണെന്നും എവിടെ നിന്നാണെന്നും കണ്ടെത്താൻ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

'ഇതുവരെ അറസ്റ്റിലായ ആറ് പേരിൽ ഒരാൾ ഡെറാഡൂണിൽ നിന്നുള്ളയാളാണ്. അയാൾ ഒരു ഗൺ ഹൗസിന്റെ ഉടമയാണ്. പ്രഥമദൃഷ്ട്യാ ഇത് ഒരു ക്രിമിനൽ ശൃംഖലയിൽപ്പെട്ടവരാണെന്നാണ് നിഗമനമെന്നും എന്നാലും തീവ്രവാദ സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം തള്ളിക്കളയുന്നില്ല എന്നുമാണ് പോലീസ് പറയുന്നത്.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി കനത്ത സുരക്ഷാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങൾ ഭീകരസംഘടനകൾ തടസപ്പെടുത്താൻ പദ്ധതിയിടുന്നുവെന്ന വിവരങ്ങളെ തുടർന്ന് ചെങ്കോട്ടയ്ക്ക് സമീപം ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ 1,000 ത്തോളം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്.
പോലീസും സുരക്ഷാ സേനയും ഡൽഹിയിലുടനീളം റോന്ത് ചുറ്റുന്നതിനിടെയാണ് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.












Click it and Unblock the Notifications