പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഭുവനേശ്വറിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ഭുവനേശ്വര്‍: പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഭുവനേശ്വറിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജാര്‍സുഗുഡ ജില്ലയിലെ ഒരു പരിപാടിയില്‍ വെച്ചാണ് മന്ത്രിക്കെതിരെ പോലീസുകാരന് വെടിവെച്ചത്. ഇയാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണ്.
നെഞ്ചിലാണ് വെടിയേറ്റത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ ജീവനോട് മല്ലിട്ട അദ്ദേഹം ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് രണ്ട് തവണ ഭുവനേശ്വറിലെ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നബാ ദാസിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന എഎസ്ഐ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു.
നാലോ അഞ്ചോ തവണ അദ്ദേഹത്തിന്റെ നേരെ വെടിയുതിര്‍ത്തിരുന്നു എഎസ്ഐ. പോലീസുകാരനെ പിന്നീട് പ്രദേശവാസികള്‍ പിടികൂടുകയായിരുന്നു. പിന്നീട് പോലീസിനും കൈമാറി.
നബാ ദാസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെന്നും രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുളഞ്ഞു കയറിയ ഒരു വെടിയുണ്ട മന്ത്രിയുടെ ഹൃദയത്തിനും, ശ്വാസകോശത്തിനും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു.
ആന്തരികസ്രാവം ഇതേ തുടര്‍ന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നും, അദ്ദേഹം മരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു. ശരിക്കും ഞാന്‍ തകര്‍ന്നുപോയി, മന്ത്രിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും പട്നായിക്ക് പറഞ്ഞു.
ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. എന്താണ് ആക്രമിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ഇയാള്‍ മാനസിക പ്രശ്നമുണ്ടെന്നാണ് ഭാര്യ പ്രതികരിച്ചത്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മന്ത്രിയുമായി വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഇവര്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications