Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന പൊലീസ് റേക്കോര്‍ഡ്; വികാസ് ദുബെ കറ കളഞ്ഞ ക്രിമിനല്‍; 2008-14 വരെ കേസില്ല

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാ തലവന്‍ വികാസ് ദുബെയുടെ പൊലീസ് റെക്കോര്‍ഡ് ഞെട്ടിക്കുന്നത്. 61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
വെള്ളിയാഴ്ച്ചയായിരുന്നു വികാസ് ദുബെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കാണ്‍പൂരിലേക്ക് പൊലീസ് വാഹനത്തില്‍ കൊല്ലപ്പെടുന്നത് വഴി വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.

7 കൊലപാതക കേസുകള്‍

7 കൊലപാതക കേസുകള്‍

വികാസ് ദുബെയുടെ പേരില്‍ അവസാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതക കേസ് ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊലപ്പെടുത്തിയതാണ്. ഇത് കൂടാതെ 1992 മുതല്‍ 2017 വരെ 7 കൊലപാതക കേസുകള്‍ ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുന്നത്.

ഒളിവില്‍

ഒളിവില്‍

പിന്നീട് ഒളിവില്‍ പോയി. ദുബെയെ കണ്ടെത്തുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുബെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശില്‍ നിന്നായിരുന്നു. പീന്നീട് കോടതിയില്‍ ഹാജരാക്കി കാണ്‍പൂരിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെ വെടിയേറ്റ് മരിക്കുന്നതും.

Recommended Video

cmsvideo
    വികാസ് ദുബെയുടെ എന്‍കൗണ്ടറില്‍ സംശയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam
     വധ ശ്രമം

    വധ ശ്രമം

    7 കൊലപാതക കേസുകള്‍ കൂടാതെ 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കൊലപാതക ശ്രമത്തിലാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.

    എന്‍എസ്എ

    എന്‍എസ്എ

    61 ക്രിമിനല്‍ കേസുകളില്‍ 80 ശതമാനവും രജിസ്റ്റര്‍ ചെയ്തത് ആദ്യകാലങ്ങളിലാണ്.വികാസ് ദുബെക്ക് മൂപ്പത് വയസുള്ളപ്പോള്‍ 2001 ലാണ് എന്‍എസ്എ ചുമത്തുന്നത്. കാണ്‍പൂരിലെ ശിവ്‌ലി പൊലീസ് സ്റ്റേഷനിലായിരുന്നു കേസ്. 1990 -2005 കാലഘട്ടത്തിലാണ് ദുബെക്കെതിരായ 61 ല്‍ 48 കേസുകളും ചുമത്തുന്നത്.

    ഗുണ്ടാ നിയമ പ്രകാരം

    ഗുണ്ടാ നിയമ പ്രകാരം

    പിന്നീട് 2006 മുതല്‍ 2020 വരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ അവസാനത്തേതാണ് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയത്. എന്നാല്‍ 2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ദുബെക്കെതിരെ ഒരു ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 1992 മുതല്‍ 2018 വരെ ഏഴ് തവണ വികാസ് ദുബെക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

    ആയുധ നിയമം

    ആയുധ നിയമം

    1993, 2002, 2017 ലായി മൂന്ന് തവണയാണ് ആയുധ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 1998 ലും 2006 ലും എന്‍ഡിപിഎസ് ചുമത്തി. അതേസമയം രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വികാസ് ദുബെ മത്സരിച്ചിരുന്നു. മത്സരിച്ചതും വിജയിച്ചതുമെല്ലാം ജയിലില്‍ കഴിയവെയായിരുന്നു. ബിജെപിയിലും ബിഎസ്പിയിലും ഇദ്ദേഹം മാറിമാറി നിന്നു. പിന്നീട് സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ വന്നതോടെ പകരം ഭാര്യയെ മത്സരിപ്പിച്ചു.

     ഏറ്റുമുട്ടല്‍ കൊലപാതകം

    ഏറ്റുമുട്ടല്‍ കൊലപാതകം

    അതേസമയം വികാസ് ദുബെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാദം പച്ചക്കള്ളമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. റോഡ് അപകടത്തിനിടെ രക്ഷപ്പെടാന്‍ നോ്ക്കിയപ്പോഴാണ് ദുബെ കൊല്ലപ്പെടുന്നതൊന്നാണ് ഉയരുന്ന വാദം. എന്നാല്‍ ദൃക്‌സാക്ഷികള്‍ പറയുന്നത് വെടിയൊച്ച മാത്രം കേട്ടിരുന്നുവെന്നാണ്. ഇതോടെ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന വാദം പൊളിയുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+