'പ്രതിപക്ഷത്തിന് രാജ്യത്തിനും മേലെ അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ', വിമർശിച്ച് പ്രധാനമന്ത്രി
ദില്ലി: പാര്‍ലമെന്റിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും മേലെയാണ് പ്രതിപക്ഷത്തിന് അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് മോദി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വികസന ശ്രമങ്ങളെ പ്രതിപക്ഷം നിരന്തരമായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധം കാരണം നിരന്തരമായി തടസ്സപ്പെടുകയാണ്. വിലക്കയറ്റത്തില്‍ ചര്‍ച്ച വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിപക്ഷത്തിന് അവരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധി തവണയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സമാജ്വാദി പാര്‍ട്ടി രാജ്യസഭാംഗം ഹര്‍മോഹന്‍ സിംഗ് യാദവിന്റെ പത്താം ചരമവാര്‍ഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിര്‍ച്യലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനം എടുത്താലും പ്രതിപക്ഷം അതിനെയൊക്കെ ചോദ്യം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്നു. ഇതൊന്നും ജനത്തിന് ഇഷ്ടപ്പെടുന്നതല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുകളിയായി രാഷ്ട്രീയ ആശയങ്ങളേയും താല്‍പര്യങ്ങളേയും പ്രതിഷ്ഠിക്കുന്നതാണ് ഇന്ന് കൂടുതലായും കണ്ട് വരുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.
ആഗസ്റ്റ് 12 വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. വിലക്കയറ്റത്തിന് എതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിന് ഇന്ന് നാല് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാണിക്കം ടാഗോര്‍, ജോതിമണി, കേരളത്തില്‍ നിന്നുളള എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് എന്നിവരെയാണ് സഭാ സമ്മേളന കാലയളവ് കഴിയുന്നത് വരെ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള സസ്‌പെന്‍ഡ് ചെയ്തത്. സഭയ്ക്ക് ഉളളില്‍ പ്രതിഷേധം പാടില്ലെന്നും സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാമെന്നും സ്പീക്കര്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തി എംപിമാര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. പുറത്താക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. എംപിമാര്‍ ജനങ്ങളുടെ ആവശ്യങ്ങളാണ് സഭയില്‍ ഉയര്‍ത്തിയത് എന്നും അവരെ പുറത്താക്കി പ്രതിപക്ഷത്തെ വിരട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ ഭയക്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.












Click it and Unblock the Notifications