കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് അടുത്തെത്തി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ബോണ്ടിലൂടെ കിട്ടിയത് 542 കോടി

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടം. ഇലക്ട്രല്‍ ബോണ്ടിലൂടെ സംഭാവനയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 542.25 കോടിയാണ്. ഒക്ടോബര്‍ ഒന്നിനും പത്തിനും ഇടയില്‍ 545.25 കോടി മൂല്യം വരുന്ന ഇലക്ട്രല്‍ ബോണ്ടുകളാണ് എസ്ബിഐ വിറ്റത്.

ഈ കാലയളവില്‍ 738 ഇലക്ട്രല്‍ ബോണ്ടുകളില്‍ നിന്നായി 542.25 കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ജൂലായ് മാസത്തില്‍ 389.50 കോടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മറ്റ് വഴികളിലൂടെ ലഭിക്കുന്ന സംഭാവനകള്‍ക്ക് പുറമേയാണ് ഈ രീതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇലക്ട്രല്‍ ബോണ്ട് വന്‍ നേട്ടമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമ്മാനിക്കുന്നത്.

1

2018 മുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ നിലവില്‍ വന്നത്. വിദേശത്ത് നിന്നുള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ട്രല്‍ ബോണ്ട്.

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്ബിഐയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റാന്‍. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ, ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല.

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

2018 മുതല്‍ ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 22 ഘട്ടങ്ങളാണ് ഉള്ളത്. ഏറ്റവും പുതിയതില്‍ 10,791.47 കോടിയുടെ ബോണ്ടുകളാണ് വിറ്റുപോയത്. ഇതിലൂടെ 10767.88 കോടിയാണ് ലഭിച്ചത്. 23.59 കോടി പണമാക്കി മാറ്റാന്‍ കഴിയില്ല. ഈ തുക പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്കാണ് അയച്ചത്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

വിവരാവകാശ രേഖകള്‍ പ്രകാരമാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. എസ്ബിഐയുടെ ഹൈദരാബാദ് ശാഖയിലാണ് ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകളുടെ വില്‍പ്പന നടന്നത്. 117 കോടിയാണ് ഇവിടെ ലഭിച്ചത്. ചെന്നൈ ബ്രാഞ്ചില്‍ 115 കോടിയുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വിറ്റുപോയി.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 81.50, ദില്ലി 75.70 കോടി, കൊല്‍ക്കത്ത 76.10 കോടി, മുംബൈ 40.25 കോടി, ജയ്പൂര്‍ 15.70, ചണ്ഡീഗഡ് 8 കോടി, ലഖ്‌നൗ 8 കോടി, ബെംഗളൂരു 6 കോടി എന്നിങ്ങനെയാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ ഓരോ നഗരങ്ങളിലും കിട്ടിയ തുക. ഇത് പണമാക്കി മാറ്റിയതില്‍ ദില്ലി മുമ്പിലാണ്. 285.15 കോടിയാണ് ദില്ലിക്ക് ലഭിച്ചത്. കൊല്‍ക്കത്തയ്ക്ക് 143.10 കോടിയും ഹൈദരാബാദിന് 67 കോടിയും ലഭിച്ചു.

25 പാര്‍ട്ടികളാണ് ഇതുവരെ ഇലക്ട്രല്‍ ബോണ്ടിലൂടെ സംഭാവന പണമായി ലഭിക്കുന്ന എന്ന ആവശ്യത്തിനായി അക്കൗണ്ട് തുറന്നിരിക്കുന്നത്. അതേസമയം ഇലക്ട്രല്‍ ബോണ്ടുകളെ കുറിച്ച് വലിയ നിയമപോരാട്ടം തന്നെ സുപ്രീം കോടതിയില്‍ നടക്കുന്നുണ്ട്.

English summary
political parties gets 542 cr via electoral bonds before gujarat,himachal pradesh elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X