സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നു; വിദ്വേഷ രാഷ്ട്രീയം രാജ്യത്തിനു ഭീഷണി

  • Posted By: Desk
Subscribe to Oneindia Malayalam

ശ്രീനഗർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. വിദ്വേഷ രാഷ്ട്രീയം രാജ്യത്തിനു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ഗീയതയെ ആയുധമാക്കുന്ന വിദ്വേഷ രാഷ്ട്രീയം മറ്റെന്തിനെകാളും ഭയക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന നിലവാരം ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മതത്തിനെതിരെയും ഭീഷണി നിലനില്‍ക്കുന്നില്ല. ഭീഷണിയുണ്ടെങ്കില്‍ തന്നെ, അതുള്ളത് വിദ്വേഷ രാഷ്ട്രീയത്തിനാണ്.

Farooq Abdullah

ഐക്യത്തിനും ഒത്തൊരുമക്കും മാതൃകയായ കാശ്മീരില്‍ നിന്നും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പ്രചാരകര്‍ അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. വര്‍ഗീയ ധ്രൂവീകരണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കശ്മീരിലെ ജനങ്ങളെ ഓര്‍മിപ്പിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഉന്നതതല നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Stating that “politics of hate” is the biggest threat to the country’s unity, National Conference (NC) chief Farooq Abdullah has asked its propagators to stay away from Jammu and Kashmir. He has also cautioned the people of the state against “communal polarisation” ahead of the scheduled panchayat polls.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്