സിനിമകള്‍ പോലെ വ്യത്യസ്തമാണ് രാഷ്ട്രീയ ജീവിതം, രജനിയുമായി യോജിക്കാനാവില്ലെന്ന് കമല്‍ഹാസന്‍
കമലിന്റെ പ്രസ്താവന രജനിയുടെ രാഷ്ട്രീയത്തെ പരിഹസിക്കുന്നതാണെന്നാണ് സൂചന
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി രാഷ്ട്രീയത്തില്‍ യോജിച്ച് പോകാനാവില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് കമല്‍ഹാസന്‍. സിനിമയും രാഷ്ട്രീയവും രണ്ടു വ്യത്യസ്തമാണെന്നും കമല്‍ പറഞ്ഞു. രജനികാന്തുമായി എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഒരുപക്ഷം പിടിക്കാന്‍ താന്‍ തയ്യാറല്ല. അതാണ് രജനിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തടസം നില്‍ക്കുന്നത്.

രജനിയില്‍ നിന്ന് താന്‍ ഏറെ വ്യത്യസ്തനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ആത്മീയതില്‍ ഊന്നിയതായിരിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ എനിക്ക് മതമില്ല. എന്നാല്‍ എല്ലാ മതത്തിലും താന്‍ വിശ്വസിക്കുന്നുണ്ട്. ഒരു പ്രത്യേക മതത്തെ മാത്രം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം കമലിന്റെ പ്രസ്താവന രജനിയുടെ രാഷ്ട്രീയത്തെ പരിഹസിക്കുന്നതാണെന്നാണ് സൂചന. നേരത്തെ തങ്ങള്‍ ഇരുവരുടെയും സിനിമകള്‍ തീര്‍ത്തും വിഭിന്നമായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലും അതേ നിലപാടാണ് പിന്തുടരുന്നതെന്ന് കമല്‍ വ്യക്തമാക്കി.

അതേസമയം മുന്‍പ് രജനി ചെയ്തിരുന്നത് എന്റേതില്‍ നിന്ന് വ്യത്യസ്തമായ സിനിമകളാണ്. എനിക്ക് ആ സിനിമകള്‍ ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല. കാരണം അത്തരം സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതോപോലെയാണ് രജനിയും. അദ്ദേഹത്തിന് താന്‍ ചെയ്യുന്നത് പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ഒരു താല്‍പര്യവുമില്ല. ഇതാണ് രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നതെന്ന് കമല്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടില്‍ മുന്‍പ് എംജിആറും കരുണാനിദിയും തമ്മില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ വൈര്യം വീണ്ടും തിരിച്ചുവരികയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications