പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ സര്‍വേയിലും ബിജെപി!! കര്‍ണാടകയില്‍ വലിയ ഒറ്റകക്ഷി... 99 സീറ്റ് ലഭിക്കും!!
കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പോള്‍ ഓഫ് എക്‌സിറ്റ് പോള്‍
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയെത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും ബിജെപിക്ക് മുന്നേറ്റം പ്രവചിക്കുന്നു. ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവും ബിജെപിയെന്നാണ് പ്രവചനം. പോള്‍ ഓഫ് എക്‌സിറ്റ് പോളിന്റെ സര്‍വേയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണുള്ളത്. ബിജെപിക്ക് 99 സീറ്റ് വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് 88 സീറ്റും ജെഡിഎസിനും 33 സീറ്റുമാണ് ലഭിക്കുക. അതേസമയം തൂക്കുസഭയാണ് കര്‍ണാടകയില്‍ വരാന്‍ പോകുന്നതെന്നും പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ സര്‍വേ പറയുന്നു.

നേരത്തെ ഇന്ത്യാ ടുഡേ സര്‍വേ ഒഴിച്ച് ബാക്കിയെല്ലാം ബിജെപിക്കാണ് സാധ്യതയെന്ന് ഉറപ്പിക്കുന്നു. റിപബ്ലിക്ക് ടിവിയുടെ സര്‍വേയില്‍ ബിജെപി മുന്‍തൂക്കം നേടുമെന്ന് പ്രവചിച്ചപ്പോള്‍ ടൈംസ് നൗ കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചിച്ചത്. അതേസമയം ജെഡിഎസ് നിര്‍ണായക ശക്തിയാവുമെന്നും ഇവര്‍ പറയുന്നു. അതേസമയം സംസ്ഥാനത്ത് 70 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് മണിവരെ ഇത് 64 ശതമാനമായിരുന്നു.2013ലെ തിരഞ്ഞെടുപ്പില്‍ ഇത് 71.4 ശതമാനമായിരുന്നു. എന്നാല്‍ വോട്ടര്‍മാര്‍ ഇപ്പോഴും ക്യൂനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍ കണ്ട മത്സരത്തില്‍ ബിജെപിയും കോണ്‍ഗ്രസും സമ്മര്‍ദത്തെ അതിജീവിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്ക് ശ്രീരാമുലുവിന്റെ റെഡ്ഡി സഹോദരന്‍മാരുടെയും അഴിമതി കേസുകളും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമാണ് തിരിച്ചടിയായി നില്‍ക്കുന്നത്. അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തത് ഭരണപക്ഷത്തിനും കാര്യമായ തിരിച്ചടിയുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications