പൂഞ്ചില്‍ തീവ്രവാദികളുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് ചന്ദ്രറാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടുലായതെന്ന് അധികൃതര്‍ പറഞ്ഞു.
തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയെന്നും, നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞുവെന്നും സൈനിക വക്താവ് ലെഫ്.കേണല്‍ സുനീല്‍ ബര്‍ത്വാള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. കൃഷ്ണ ഗാട്ടി മേഖലയിലെ വെച്ച് വലിയ ഏറ്റുമുട്ടല്‍ നടന്നുവെന്നും, സൈനികന് പരുക്കേറ്റവെന്നും, ആശുപത്രിയില്‍ അദ്ദേഹം വീരമൃത്യു വരിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സമീപപ്രദേശങ്ങളില്‍ അടക്കം തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സുനീല്‍ ബര്‍ത്വാള്‍ പറഞ്ഞു. അതേസമയം വീരമൃത്യു വരിച്ച സൈനികന്‍ സുഭാഷ് ചന്ദര്‍ ഉത്തര്‍പ്രദേശിലെ ഹത്രസ് സ്വദേശിയാണ്. ആറോളം പാകിസ്താന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് സൈന്യം അറിയിച്ചു.
ഏറ്റുുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിട്ടുണ്ട്. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇവര്‍ നുഴഞ്ഞുകയറ്റ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ രജൗരി ജില്ലയിലെ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഒരു സാധാരണക്കാരന് പരുക്കേറ്റിരുന്നു. വില്ലേജ് ഡിഫന്‍സ് ഗാര്‍ഡായ പര്‍ഷോത്തം കുമാറിന്റെ വീടിന് നേരെ തീവ്രവാദികളുടെ സംഘം ആക്രമണം നടത്തുകയായിരുന്നു. ഇയാളെ നേരത്തെ സൈന്യം ആദരിച്ചിരുന്നു.












Click it and Unblock the Notifications