Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാവം രാഷ്‌ട്രപതി, വായിച്ചു തളർന്നു'; സോണിയ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, അപമാനിച്ചുവെന്ന് ബിജെപി

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം വിവാദത്തിൽ. അഭിസംബോധനയില്‍ മുഴുവൻ വ്യാജ വാഗ്‌ദാനങ്ങളാണെന്നും ഇത് വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം രാഷ്‌ട്രപതി തളര്‍ന്നു പോയെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. ഈ പരാമർശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയാവട്ടെ രാഷ്ട്രപതിയുടെ അഭിസംബോധനയെ വിരസമാണെന്നായിരുന്നു വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ അഭിസംബോധനയെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സോണിയ ഗാന്ധി ഇത്തരത്തിൽ പ്രതികരിച്ചത്. എന്നാൽ സോണിയ നടത്തിയ രാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്‌താവന ആണെന്നാണ് ബിജെപിയുടെ ആരോപണം.

soniagandhiandpresidentmurmu

'രാഷ്ട്രപതിഅഭിസംബോധനയുടെ അവസാനത്തോടെ വളരെ ക്ഷീണിതയായിരുന്നു...അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല, പാവം.' എന്നായിരുന്നു സോണിയ മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്‌ട്രപതി ഒരേകാര്യം തന്നെ ഒരുപാട് തവണ ആവർത്തിക്കുകയാണ് എന്ന് അടുത്ത് നിന്ന രാഹുൽ ഗാന്ധിയും ഇതിനോട് പ്രതികരിച്ചു.

കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇതിന് പിന്തുണയുമായി രംഗത്ത് വന്നു. രാഷ്ട്രപതിയെ സർക്കാരിന്റെ റബ്ബർ സ്‌റ്റാമ്പ് മാത്രമെന്ന് വിശേഷിപ്പിച്ച പൂർണിയ എംപി പപ്പു യാദവും തന്റെ അഭിപ്രായം രേഖപ്പെടുത്തി. രാഷ്ട്രപതി ഒരു സ്‌റ്റാമ്പ് പോലെയാണ്, അവർക്ക് ഒരു പ്രണയലേഖനം വായിച്ചാൽ മാത്രം മതിയെന്നും പപ്പു യാദവ് ചൂണ്ടിക്കാട്ടി.

തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും രാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു. വളരെയധികം തമാശ നിറഞ്ഞതും നിരാശ നൽകുന്നതുമായ പ്രസംഗമാണ് രാഷ്ട്രപതിയുടേത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രസംഗത്തിൽ തനിക്ക് നിരാശയുണ്ടെന്നും രാഷ്ട്രപതി ഒരിക്കലെങ്കിലും മണിപ്പൂരിൽ പോവുകയോ അതിനെ കുറിച്ച് സംസാരിക്കുകയോ ചെയ്‌തിട്ടില്ല; ബാനർജി കൂട്ടിച്ചേർത്തു.

എന്നാൽ രാഷ്ട്രപതിയെ പിന്തുണച്ചും കോൺഗ്രസ് നേതാക്കളെ എതിർത്തും നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് വരുന്നത്. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സനെ രൂക്ഷമായി വിമർശിച്ചു. സോണിയ ഗാന്ധി രാഷ്ട്രപതിയോട് അനാദരവ് കാട്ടിയെന്നും ആരോപിച്ചു.

രാഷ്ട്രപതിയെ പരാമർശിക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധി ഉപയോഗിച്ച "പാവം" എന്ന പ്രയോഗം അഗാധമായ അനാദരവുള്ളതും പരമോന്നത ഭരണഘടനാ പദവിയുടെ അന്തസിനോടുള്ള പ്രതിപക്ഷത്തിന്റെ തുടർച്ചയായ അവഗണനയെ അടിവരയിടുന്നതുമാണ്. നിർഭാഗ്യവശാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല' അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാഷ്ട്രപതി സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി ഉയർത്തിക്കാട്ടുമ്പോൾ, ഫ്യൂഡൽ ചിന്താഗതിയാൽ നയിക്കപ്പെടുന്ന പ്രതിപക്ഷം, പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തെ പരിഹസിക്കുന്ന വഴിയാണ് തിരഞ്ഞെടുത്തത്' ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. മറ്റ് ബിജെപി നേതാക്കളും സമാനമായ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+