പൂര്‍വാഞ്ചലില്‍ ആ വോട്ടുബാങ്ക് എസ്പിക്കൊപ്പമില്ല, ഗെയിം ചേഞ്ചര്‍, ബിജെപിക്ക് അനുകൂലം ഇക്കാര്യങ്ങള്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ ഇത്തവണത്തെ പ്രധാന പോരാട്ടം നടക്കുന്നത് പൂര്‍വാഞ്ചലിലാണ്. എന്നാല്‍ ഇവിടെ നിര്‍ണായകമായ ഒരു വിഭാഗം ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. പൂര്‍വാഞ്ചലില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഈ നഷ്ടം അവരെ പിന്നിലാക്കാനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വന്‍ പോപ്പുലാരിറ്റിയാണ് പ്രതിപക്ഷത്തിനെ ആശങ്കപ്പെടുത്തുന്നത്. യോഗി ആദിത്യനാഥിനെതിരെ വളരെ മികച്ച രീതിയില്‍ പോരാട്ടം നയിക്കാന്‍ അഖിലേഷ് യാദവിന് സാധിക്കുന്നുണ്ട്. എന്നാല്‍ വനിതാ വോട്ടുബാങ്കില്‍ മോദിക്കുള്ള സ്വാധീനം ബിജെപിക്ക് ഇവിടെ മേല്‍ക്കൈ നല്‍കുന്നുണ്ട്. എന്നാല്‍ മത്സരം ഇഞ്ചോടിഞ്ചാണ്.

1

പൂര്‍വാഞ്ചലില്‍ മോദി എത്രത്തോളം വലിയ ഫാക്ടറാണെന്ന് രണ്ട് സംഭവങ്ങളിലൂടെ വ്യക്തമാണ്. മുക്താര്‍ അന്‍സാരിയുടെ മണ്ഡലത്തിലെ കഫേ അടക്കമുള്ള സംവിധാനങ്ങള്‍, ഗൊരഖ്പൂരിലെ വിദൂര ഗ്രാമത്തില്‍ സുമിത്ര ദേവി എന്ന യുവതി മോദിയുടെ ചിത്രം പതിച്ച ചാക്ക് അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കുന്നു. ബിജെപിക്ക് ഇതില്‍ കൂടൂതല്‍ എന്താണ് വേണ്ടത്. സൗജന്യ റേഷന്‍ മാസത്തില്‍ രണ്ട് തവണ കൊവിഡ് കാലത്ത് സുമിത്ര ദേവിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. തങ്ങളുടെ രക്ഷകനാണ് മോദിയെന്ന് ഇവര്‍ പറയുന്നു. യുപിയില്‍ മൊത്തത്തില്‍ ഈ തരംഗം ബിജെപിയെ ജയത്തിലെത്തിച്ചാലും അമ്പരക്കാനില്ല. പൂര്‍വാഞ്ചലില്‍ ഈ ട്രെന്‍ഡ് എല്ലായിടത്തും ഒരുപോലെയാണ്.

2

വനിത വോട്ടര്‍മാരുടെ നിശബ്ദ തരംഗം പൂര്‍വാഞ്ചലില്‍ അലയടിക്കുന്നുണ്ട്. സൗജന്യ ഭക്ഷ്യസാധനങ്ങള്‍, സ്ത്രീ സുരക്ഷ വിഷയങ്ങള്‍ എന്നിവയില്‍ ബിജെപിക്ക് ഇവര്‍ ഫുള്‍ മാര്‍ക്ക് നല്‍കുന്നു. എസ്പി ഭരണത്തിലെ പ്രശ്‌നങ്ങള്‍ ഇവരെ ഇപ്പോഴും ഭയപ്പെടുത്തുന്നു. പൂര്‍വാഞ്ചലില്‍ ഒന്ന് യാത്ര ചെയ്യുന്ന വ്യക്തികള്‍ക്കെല്ലാം സ്ത്രീകളെ എത്രത്തോളം ബിജെപി സ്വാധീനിക്കുന്നു എന്ന് വ്യക്തമായി കാണും. സ്‌കൂളില്‍ നിന്ന് സൈക്കിളില്‍ വീട്ടിലേക്ക് വരുന്ന കുട്ടികള്‍ തൊട്ടി ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടികളെ വരെ കാണാന്‍ സാധിക്കും. ഗ്രാമത്തിലെസ്ത്രീകളെല്ലാം സൗജന്യ റേഷനില്‍ വലിയ സന്തോഷത്തിലാണ്. തങ്ങളുടെ കുടുംബത്തെ നിലനിര്‍ത്തിയത് ഈ റേഷനാണെന്ന് അവര്‍ പറയുന്നു.

3

മോദി ഫാക്ടര്‍ സംസ്ഥാനങ്ങളില്‍ ഫലിക്കില്ല എന്ന വാദം യുപിയില്‍ തകര്‍ന്ന് വീഴുമെന്നാണ് സൂചന. പല സ്ത്രീകളും പൂര്‍വാഞ്ചലില്‍ ഇവരുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും നോക്കുന്നില്ല. മോദിയുടെ പാര്‍ട്ടിയാണോ അവര്‍ വോട്ട് ചെയ്യുമെന്ന് സ്ത്രീകള്‍ പറയുന്നു. യോഗി ആദിത്യനാഥ് യുപിയില്‍ അധികാരത്തില്‍ വന്നത് മുതല്‍ തങ്ങള്‍ സുരക്ഷിതരാണെന്നും, ഗുണ്ടാവിളയാട്ടം മുമ്പുള്ളത് പോലെ കാണുന്നില്ലെന്നും ഇവര്‍ തുറന്ന് പറയുന്നു. ഇപ്പോഴുള്ളത് പോലെ പുറത്തിറങ്ങി നടക്കുകയോ ഏതെങ്കിലും സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്യുന്നത് അസാധ്യമായിരുന്നുവെന്ന് അല്‍ക്ക പറയുന്നു. കന്നി വോട്ടാണ് ഇത്തവണ അല്‍ക്കയ്ക്കുള്ളത്. കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് അല്‍ക.

4

യുപിയിലെ മാഫിയ സംസ്‌കാരത്തെ ഓരോ സ്ത്രീകളും എടുത്ത് പറയുന്നു. ഇവരെ സ്വാധീനിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. ഇവിടെയുള്ള കഫേ ഉടമസ്ഥാന്‍ പറയുന്നത് നല്ല കച്ചവടം ലഭിക്കുന്നുണ്ടെന്നാണ്. ആളുകള്‍ ധൈര്യത്തോടെ കടകളിലേക്ക് വരുന്നു. സാഹചര്യം ഒരുപാട് മെച്ചപ്പെട്ട് പോയെന്നും ഇയാള്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ ഇങ്ങനൊരു സാഹചര്യം ചിന്തിക്കാന്‍ പോലുമാവില്ലെന്ന് കടയിലെത്തിയ ഒരാള്‍ പറഞ്ഞു. അല്‍ക്കയുടെ ആത്മാര്‍ത്ഥ സുഹൃത്തായ അര്‍ച്ചന അഖിലേഷ് യാദവിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സുരക്ഷയുണ്ടെന്ന് സമ്മതിക്കുന്നു.

5

രാത്രി പുറത്തിറങ്ങാന്‍ പോലും ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇപ്പോള്‍ ഒരുപാട് മെച്ചപ്പെട്ടെന്നും അര്‍ച്ചന പറഞ്ഞു. മുമ്പൊന്നും രാത്രി പുറത്ത് പോവാന്‍ പോലും ഞങ്ങളുടെ മാതാപിതാക്കള്‍ അനുവദിക്കുമായിരുന്നില്ല. അത്രത്തോളം ഭയമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാത്രി പുറത്തിറങ്ങാം. ആരും ഞങ്ങളെ ശല്യം ചെയ്യില്ല. ഇത് ബിജെപി സര്‍ക്കാരിന്റെ നല്ല വശമാണെന്ന് അല്‍ക്ക പറയുന്നു. പക്ഷേ പ്രശ്‌നങ്ങളും അല്‍ക്ക ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വളരെ കുറവാണ്. വോട്ട് ചെയ്യുമ്പോള്‍ തൊഴില്‍ വലിയ ഘടകമാണ്. തൊഴില്ലാത്തത് കൊണ്ട് റിക്രൂട്ട്‌മെന്റുകളും നടക്കുന്നില്ലെന്ന് അര്‍ച്ചന പറയുന്നു.

6

അഖിലേഷിന്റെ റാലികള്‍ക്ക് അധികം സ്ത്രീകള്‍ വരുന്നില്ലെന്ന കാര്യം ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതലായും യുവാക്കളാണ് വരുന്നത്. എന്നാല്‍ ഞങ്ങളുടെ റാലികളില്‍ സ്ത്രീകളാണ് മുന്നില്‍ ഇരിക്കുന്നതെന്ന് പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. പൂര്‍വാഞ്ചലില്‍ ഒന്നാകെ സ്ത്രീകളുടെ കാര്യത്തില്‍ ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമാണ്. മോദിയും യോഗിയും ചേര്‍ന്നുള്ള സര്‍ക്കാരുകള്‍ മഹാമാരി കാലത്ത് ഒരുപാട് സഹായിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. അരി, ആട്ട, ഉരുളക്കിഴങ്ങ്, പരിപ്പ്, എണ്ണ, മസാലകള്‍, എന്നിവ രണ്ട് സര്‍ക്കാരുകളും നല്‍കിയെന്ന് ഇവര്‍ പറയുന്നു. തന്നെ സഹായിച്ചവരെ വോട്ട് ചെയ്ത് താനും സഹായിക്കുമെന്ന് ചൗരി ചൗര ഗ്രാമത്തിലെ സുമിത്ര ദേവി പറയുന്നു. മോദിയുടെ ചിത്രമേന്തിയ ചാക്കുകളും ഇവര്‍ ഉയര്‍ത്തി കാണിച്ചു.

7

മോദിയെയും യോഗിയെയും ഒരുപോലെ ഇഷ്ടമാണെന്ന് സുമിത്ര ദേവി പറയുന്നു. ബിജെപി എതിരായ കാര്യങ്ങളും പൂര്‍വാഞ്ചലില്‍ ഉണ്ട്. പല ഗ്രാമങ്ങളിലും തൊഴില്‍ വലിയ സംസാര വിഷയമാണ്. യാതൊരു തൊഴിലുമില്ലെന്ന് യുവാക്കള്‍ പറയുന്നു. ഇവര്‍ എസ്പിക്ക് വോട്ട് ചെയ്യാനായി കാത്തിരിക്കുകയാണ്. എസ്പി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സുമിത്ര ദേവിക്കും പരാതിയുണ്ട്. മൂന്ന് മാസം കഴിഞ്ഞാണ് തന്റെ എല്‍പിജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. തനിക്ക് ഇപ്പോള്‍ ഗ്യാസ് വാങ്ങാന്‍ പോലും സാധിക്കുന്നില്ല. അത്രയേറെ വിലയാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് സൗജന്യ സിലിണ്ടറുകള്‍ വര്‍ഷത്തില്‍ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. തനിക്കൊരു വീട് സര്‍ക്കാര്‍ നല്‍കണമെന്ന് സുമിത്ര പറയുന്നു.

8

മഴയത്ത് മുങ്ങി കുളിക്കുന്ന വീടാണ് തന്റേതെന്ന് സുമിത്ര ദേവി വ്യക്തമാക്കി. അസംഗഡിലും മോദി വന്‍ പോപ്പുലറാണ്. മോദിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഇവിടെയുള്ള സ്ത്രീകള്‍ പറയുന്നു. എന്നാല്‍ തെരുവ് പശുക്കളുടെ പ്രശ്‌നം ഇവിടെയുണ്ടെന്ന് മാലതി പറയുന്നു. എന്നാല്‍ സൗജന്യ റേഷനിലും വലിയ കാര്യമല്ല അതെന്നും അവര്‍ വ്യക്തമാക്കി. അസംഖഡ് ജില്ലയിലെ പത്ത് സീറ്റിലും കഴിഞ്ഞ തവണ ബിജെപി തോറ്റതാണ്. ഇത്തവണ മൂന്ന് സീറ്റെങ്കിലും ബിജെപി പിടിക്കുമെന്നാണ് കരുതുന്നത്. സ്ത്രീകളുടെ പിന്തുണ അത്ര ശക്തമാണ് മണ്ഡലത്തില്‍. സൗജന്യ റേഷന്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാര്‍ച്ചില്‍ അവസാനിക്കുമെന്ന പ്രചാരണമാണ് എസ്പി നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ എസ്പി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+