Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലർ ഫ്രണ്ട് ബന്ധം: 33 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു; 68 ലക്ഷം രൂപ പിടിച്ചെടുത്തു

ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ) യുമായി ബന്ധമുള്ള 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പള നിരോധന നിയമപ്രകാരമാണ് നടപടി. ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതിലൂടെ 68,62,081 രൂപ കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ( ആർ ഐ എഫ്) 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 9.50 ലക്ഷം രൂപയാണ് ഇതിലൂടെ കണ്ട് കെട്ടിയിട്ടുള്ളത്. സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്ന് വൻ തുക പി എഫ് ഐക്കും ആർ ഐ എഫിനും ലഭിച്ചുവെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

2009 മുതൽ 30 കോടിയിലധികം രൂപയുടെ പണനിക്ഷേപം ഉൾപ്പെടെ 60 കോടിയിലധികം രൂപ പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ, 2010 മുതൽ ഏകദേശം 58 കോടി രൂപ ആർ ഐ എഫിന്റെ അക്കൗണ്ടുകളിലും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്, "ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ധനസമാഹരണം നടത്തിയിരുന്നു.

pfi

രാജ്യത്തുള്ള പാർട്ടി പ്രവർത്തകർ, അനുഭാവികള്‍, സംഘടന ഭാരവാഹികള്‍, ബന്ധുക്കള്‍ എന്നിവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്കാണ് ആദ്യം പണമെത്തിക്കുക. എന്നാല്‍ പിന്നീട് ഈ തുക പി എഫ് ഐ, ആർ ഐ എഫ് എന്നിവരുടേയും സംഘടനയുടെ നേതൃത്വത്തിലുള്ള മറ്റ് വ്യക്തികളുടേയും ബാങ്ക് അക്കൌണ്ടുകളിലേക്കും മാറ്റുകയും ചെയ്യും. കൃത്യമായ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായി തന്നെ ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവർത്തനമാണ് പി എഫ് ഐ നടത്തുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

"ഇത്തരത്തിൽ, കുറ്റകൃത്യത്തിന്റെ വരുമാനം പിഎഫ്‌ഐയുടെയും ആർഐഎഫിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു. അതിലൂടെ കൃത്യമായ രീതിയില്‍ തന്നെ കള്ളപ്പണം വെളുപ്പിക്കുന്നു. വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് രാജ്യത്തിനകത്തും വിദേശത്തും ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പിഎഫ്‌ഐയുടെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് ചെയ്തത്. നേരത്ത സമാനമായ കുറ്റത്തിന് സംഘടനയിലെ ഭാരവാഹികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്" ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൻ തോതിൽ കള്ളപ്പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ഒഴുക്കിയെന്ന കുറ്റത്തിന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ അഷറഫിനേയും മലപ്പുറത്തെ ഡിവിഷണൽ പ്രസിഡന്റായ പീടികയിൽ അബ്ദുൾ റസാഖിനേയും നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+