Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി സൂപ്പര്‍; ജനപ്രീതിയില്‍ തനിതങ്കം, നിതീഷ് കുമാര്‍ പിന്നില്‍... 2024ലും പകരക്കാരനില്ല

ന്യൂഡല്‍ഹി: മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. 2024ലും ബിജെപിക്ക് ആശങ്കയക്ക് വകയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2014ല്‍ നരേന്ദ്ര മോദി ആദ്യമായി ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴും ജനപിന്തുണ. മോദിയെ പോലുള്ള ശക്തനായ നേതാവ് തന്നെ ഭരിക്കണമെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവരുടെ വികാരം.

ലോക്‌നിധി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെ ബിജെപിക്ക് പ്രതീക്ഷ ഇരട്ടിയാക്കുന്നതാണ്. അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനപ്രീതിക്ക് വലിയ കോട്ടം സംഭവിച്ചിട്ടില്ലെങ്കിലും നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണ്. ദേശീയ നേതാക്കളുടെ റേറ്റിങിലെ രസകരമായ കണക്കുകള്‍ ഇങ്ങനെ...

1

2013ലാണ് നരേന്ദ്ര മോദിയുടെ പേര് ദേശീയ തലത്തില്‍ ബിജെപി കൂടുതല്‍ ചര്‍ച്ചയാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നുള്ള മോശം പ്രതിഛായ മാറ്റി അദ്ദേഹത്തെ രാജ്യത്തെ സുപ്രധാന നേതാവാക്കി മാറ്റുന്നതില്‍ ബിജെപി ജയിച്ചുവെന്ന് പറയാം. അന്ന് മോദിയുടെ ജനപ്രീതി 19 ശതമാനമായിരുന്നുവെന്ന് സര്‍വ്വെയില്‍ പറയുന്നു. പിന്നീട് ഘട്ടങ്ങളായി ജനപിന്തുണ ഉയരുകയാണ് ചെയ്തത്.

2

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2014ല്‍ മോദിയുടെ ജനപ്രീതി 36 ശതമാനമായി ഉയര്‍ന്നു. 2017ല്‍ 48 ശതമാനമായി വര്‍ധിച്ചു. ഈ വേളയിലാണ് ബിജെപി ഉത്തര്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയത്. പക്ഷേ, 2018ല്‍ റേറ്റങ് 37 ശതമാനമായി ഇടിയുകയാണ് ചെയ്തത്. ഈ വര്‍ഷം നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അടിപതറി. മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തി.

3

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മോദിയുടെ ജനപ്രീതി വീണ്ടും ഉയര്‍ന്നു. 47 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മോദിയുടെ ജനപ്രീതി അല്‍പ്പം മങ്ങി 44 ശതമാനത്തിലെത്തി. അതേസമയം, ബിഹാറില്‍ മോദിക്കുള്ള പിന്തുണ ഒട്ടും കുറവല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കാള്‍ തിളങ്ങുന്നത് മോദിയാണ്.

4

2013ല്‍ നരേന്ദ്ര മോദിയുടെ ബിഹാറിലെ ജനപ്രീതി 23 ശതമാനമായിരുന്നു. 2021ലെ കണക്കു പ്രകാരം ഇത് 53 ശതമാനമായി വര്‍ധിച്ചു. 2019ല്‍ 64 ശതമാനമായി ഉയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചത് മോദി തരംഗം കൊണ്ടു മാത്രമാണെന്ന് പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കുന്നു. ബിഹാറിലെ നിതീഷ് കുമാറിന്റെ ജനപ്രീതി റേറ്റിങും പുറത്തുവന്നിട്ടുണ്ട്.

5

പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം 38 ശതമാനമാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനപ്രീതി. 2000ത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ഉയര്‍ച്ചയാണ്. ആ വര്‍ഷം വെറും അഞ്ച് ശതമാനമായിരുന്നു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഘട്ടങ്ങളായി റേറ്റിങ് ഉയരുകയാണ് ചെയ്തത്. ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുള്ള ജനപിന്തുണയില്‍ വന്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.

6

2024ലും നരേന്ദ്ര മോദി തന്നെയാകും ബിജെപിയുടെ ട്രംപ് കാര്‍ഡ്. പകരം ഇത്രയും തിളങ്ങിനില്‍ക്കുന്ന മറ്റൊരു നേതാവ് ബിജെപിയില്‍ ഇല്ല. മോദിക്ക് ശേഷം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കും ബിജെപിയുടെ ദേശീയതലത്തിലെ മുഖം എന്ന് പല ബിജെപി നേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍ 2017ല്‍ മോദി മാത്രം നയിച്ച യുപി തിരഞ്ഞെടുപ്പിലുണ്ടായ തിളക്കം കഴിഞ്ഞ വര്‍ഷം യോഗി നയിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.

7

അതേസമയം, ഇത്തരം സര്‍വ്വെകള്‍ പ്രതിപക്ഷം മുഖവിലക്കെടുക്കുന്നില്ല. ബിജെപിക്ക് വേണ്ടി ചില സ്ഥാപനങ്ങളും ഏജന്‍സികളും നടത്തുന്ന സര്‍വ്വെകളാണിതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ വിമര്‍ശിക്കുന്നു. മോദി തരംഗം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുകയാണ് എന്നാണ് പ്രതിപക്ഷ ക്യാമ്പിന്റെ വിലയിരുത്തല്‍.

Recommended Video

cmsvideo
    ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+