Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; അമിത് ഷാ ആഭ്യന്തര വകുപ്പ് നിലനിർത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനം. കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാർ എല്ലാം വകുപ്പുകൾ നിലനിർത്തി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിംഗ് പ്രതിരോധം എന്നിങ്ങനെ മുതിർന്ന നേതാക്കളുടെ വകുപ്പുകളിൽ മാറ്റമില്ല.

ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്. അതിൽ മുപ്പത് പേർക്കാണ് ക്യാബിനറ്റ് പദവി നൽകിയിരിക്കുന്നത്. ബിജെപിക്ക് പുറമെ സഖ്യ കക്ഷികളിൽ നിന്നുള്ള നേതാക്കളും മന്ത്രിമാരായി ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്.

modicabinetlist

തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയാണ് നരേന്ദ്ര മോദി ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ജവഹർ ലാൽ നെഹ്രുവിന്റെ റെക്കോർഡിന് ഒപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തവണ പ്രതീക്ഷിച്ച വിജയം കൊയ്യാൻ പക്ഷേ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും ഇന്ത്യ മുന്നണിയുടെ വെല്ലുവിളിയിൽ പിടിച്ചുനിൽക്കാൻ ഭരണം നിലനിർത്താനും അവർക്ക് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, ഇത്തവണത്തെ മന്ത്രിസഭയിൽ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്‌കരി, ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരെല്ലാം ക്യാബിനറ്റ് പദവിയോടെയാണ് മന്ത്രിമാരാവുന്നത്. ജെപി നദ്ദ മന്ത്രിസഭയിലേക്ക് വന്നതോടെ ആരാവും ബിജെപി അധ്യക്ഷൻ എന്നാണ് ഇനി അറിയേണ്ടത്.

മന്ത്രിമാരും അവരുടെ വകുപ്പുകളും

നരേന്ദ്ര മോദി- പിഎംഒ, പേഴ്‌സണൽ മന്ത്രാലയം, പൊതു പരാതികളും പെൻഷനുകളും, ആറ്റോമിക് എനർജി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പേസ്

രാജ്‌നാഥ് സിംഗ്-പ്രതിരോധ മന്ത്രാലയം

അമിത് ഷാ-ആഭ്യന്തര മന്ത്രാലയം

നിതിൻ ഗഡ്‌കരി-റോഡ് ഗതാഗത ഹൈവേ മന്ത്രാലയം

ശിവരാജ് സിഗ് ചൗഹാൻ-കൃഷി മന്ത്രാലയം

നിർമ്മല സീതാരാമൻ-ധന മന്ത്രാലയം

എസ് ജയശങ്കർ-വിദേശകാര്യ മന്ത്രാലയം

ജെപി നദ്ദ- ആരോഗ്യ ക്ഷേമ മന്ത്രാലയം

മനോഹർ ലാൽ ഖട്ടർ- നഗര വികസനം, ഊർജം

മൻസൂഖ് മാണ്ഡവ്യ-തൊഴിൽ മന്ത്രാലയം

ധർമ്മേന്ദ്ര പ്രധാൻ- വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി- സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം

പ്രഹ്ലാദ് ജോഷി- ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രാലയം

റാം മോഹൻ നായിഡു- സിവിൽ ഏവിയേഷൻ മന്ത്രാലയം

എച്ച്ഡി കുമാരസ്വാമി- ഘനവ്യവസായ സ്‌റ്റീൽ മന്ത്രാലയം

അശ്വനി വൈഷ്‌ണവ്- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്, റെയിൽവേ മന്ത്രാലയം

ചിരാഗ് പാസ്വാൻ- യുവജനകാര്യ കായിക മന്ത്രാലയം

ഹർദീപ് സിംഗ് പുരി-പെട്രോളിയം മന്ത്രാലയം

അന്നപൂർണാ ദേവി-വനിതാ ശിശുക്ഷേമ മന്ത്രാലയം

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- സാംസ്‌കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം

ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം മന്ത്രാലയം

പിയൂഷ് ഗോയൽ- വാണിജ്യ മന്ത്രാലയം

രാജീവ് രഞ്ജൻ സിംഗ്- പഞ്ചായത്തീരാജ് മന്ത്രാലയം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രാലയം

സർബാനന്ദ സോനോവാൾ- തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം

ഡോ. വീരേന്ദ്ര കുമാർ- സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

ജുവൽ ഓറം- ഗോത്രകാര്യ മന്ത്രാലയം

ഗിരി രാജ് സിംഗ്- ടെക്സ്റ്റൈൽ മന്ത്രാലയം

ഭൂപേന്ദ്ര യാദവ്- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

ജി കിഷൻ റെഡ്ഡി- കൽക്കരി, ഖനി മന്ത്രാലയം

സി ആർ പാട്ടീൽ- ജലശക്തി മന്ത്രാലയം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ:

റാവു ഇന്ദർജീത് സിംഗ്-സ്റ്റാറ്റിസ്‌റ്റിക്‌സ് ആൻ്റ് പ്രോഗ്രാം, ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം (സ്വതന്ത്ര ചുമതല), ആസൂത്രണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം.

ഡോ. ജിതേന്ദ്ര സിംഗ്- ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഭൗമശാസ്ത്ര മന്ത്രാലയം (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയം; ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്.

അർജുൻ റാം മേഘ്‌വാൾ നിയമ-നീതി മന്ത്രാലയം (സ്വതന്ത്ര ചുമതല); പാർലമെൻ്ററി കാര്യ മന്ത്രാലയം.

പ്രതാപ് റാവു ജാദവ്- ആയുഷ് മന്ത്രാലയം (സ്വതന്ത്ര ചുമതല); ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

ജയന്ത് ചൗധരി- നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (സ്വതന്ത്ര ചുമതല); വിദ്യാഭ്യാസ മന്ത്രാലയം

സഹമന്ത്രിമാർ

ജിതൻ പ്രസാദ്- ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം.

ശ്രീപദ് നായിക്- വൈദ്യുതി മന്ത്രാലയം, കൂടാതെ ന്യൂ ആൻ്റ് റിന്യൂവബിൾ എനർജി മന്ത്രാലയം.

പങ്കജ് ചൗധരി- ധനമന്ത്രാലയം.

കൃഷൻപാൽ ഗുർജാർ-സഹകരണ മന്ത്രാലയം.

രാംദാസ് അത്താവാലെ- സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം.

രാംനാഥ് താക്കൂർ- കൃഷി, കർഷക ക്ഷേമ മന്ത്രാലയം.

നിത്യാനന്ദ് റായ്- ആഭ്യന്തര മന്ത്രാലയം.

അനുപ്രിയ പട്ടേൽ- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സഹമന്ത്രി, രാസവളം മന്ത്രാലയം.

വി സോമണ്ണ ജലശക്തി മന്ത്രാലയം, റെയിൽവേ മന്ത്രാലയം.

ചന്ദ്രശേഖർ പെമ്മസാനി- ഗ്രാമവികസന മന്ത്രാലയം, വാർത്താവിനിമയ മന്ത്രാലയം.

എസ്‌പി സിംഗ് ബാഗേൽ- ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം, പഞ്ചായത്തീരാജ് മന്ത്രാലയം

ശോഭ കരന്ദ്‌ലാജെ- മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം.

കീർത്തി വർധൻ സിംഗ്- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം

ബിഎൽ വർമ- ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം.

ശന്തനു താക്കൂർ- തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം.

സുരേഷ് ഗോപി- പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം, ടൂറിസം മന്ത്രാലയം.

എൽ മുരുകൻ- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം, പാർലമെൻ്ററി കാര്യ മന്ത്രാലയം.

അജയ് തംത- റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.

ബന്ദി സഞ്ജയ് കുമാർ- ആഭ്യന്തര മന്ത്രാലയം.

കമലേഷ് പാസ്വാൻ- ഗ്രാമവികസന മന്ത്രാലയം.

ഭഗീരഥ് ചൗധരി- കൃഷി, കർഷക ക്ഷേമ മന്ത്രാലയം.

സതീഷ് ദുബെ-കൽക്കരി മന്ത്രാലയം, ഖനി മന്ത്രാലയം.

സഞ്ജയ് സേത്ത്- പ്രതിരോധ മന്ത്രാലയം.

രവ്നീത് സിംഗ് ബിട്ടു- ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, റെയിൽവേ മന്ത്രാലയം.

ദുർഗാ ദാസ് യുകെ- ആദിവാസി കാര്യ മന്ത്രാലയം

രക്ഷ ഖഡ്‌സെ-യുവജനകാര്യ, കായിക മന്ത്രാലയം.

സുകാന്ത മജുംദാർ- വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം.

സാവിത്രി ഠാക്കൂർ- വനിതാ ശിശു വികസന മന്ത്രാലയം.

ടോഖൻ സാഹു- ഹൗസിംഗ് ആൻഡ് നഗരകാര്യ മന്ത്രാലയം.

രാജ്ഭൂഷൺ ചൗധരി- ജലശക്തി മന്ത്രാലയം.

ഭൂപതി രാജു- ഹെവി ഇൻഡസ്ട്രീസ് , സ്റ്റീൽ മന്ത്രാലയം.

ഹർഷ് മൽഹോത്ര- കോർപ്പറേറ്റ് കാര്യ മന്ത്രാലയം, റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മന്ത്രാലയം.

നിംബു ബെൻ ബംഭാനിയ- ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം.

മുരളീധർ മൊഹോൾ- സഹകരണ മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം.

ജോർജ് കുര്യൻ- ന്യൂനപക്ഷകാര്യ മന്ത്രാലയം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം.

പബിത്ര മാർഗരിത: വിദേശകാര്യ മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+