കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം, ഭീഷണി; വ്‌ളോഗര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ഗുര്‍ഗാവ്: സോഷ്യല്‍ മീഡിയയില്‍ സ്ത്രീയെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബോഡി ബില്‍ഡറുമായ ബോബി എന്ന ബല്‍വന്ത് കതാരിയയ്ക്കും മറ്റ് 10 പേര്‍ക്കുമെതിരെ ഗുഡ്ഗാവ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ജൂലായ് 31 ന് സംഘടിപ്പിച്ച പവര്‍ലിഫ്റ്റിംഗ് മത്സരത്തിനിടയില്‍ തന്നെ അപമാനിച്ചു എന്നും ഭീഷണിപ്പെടുത്തി എന്നും ആരോപിച്ചാണ് ബല്‍വന്ത് കതാരിയക്കെതിരെ യുവതി പരാതി നല്‍കിയത്. പവര്‍ലിഫ്റ്റിംഗ് മത്സരത്തിനായി യുവതി വിധികര്‍ത്താക്കളുടെ പാനല്‍ രൂപീകരിച്ച് അത്‌ലറ്റുകളുടെ രജിസ്‌ട്രേഷന്‍ നടത്തിയരുന്നു. ഈ മത്സരം ബോബി കതാരിയ തന്റെ കൂട്ടാളികളുമായി എത്തി തടസപ്പെടുത്തി എന്നാണ് പരാതി.

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

1

മത്സരം നടക്കുമ്പോള്‍ പല വിഭാഗങ്ങളിലെയും വിജയികളെ പ്രഖ്യാപിക്കുകയും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍, മെഡലുകള്‍, ഗിഫ്റ്റ് ഹാംപറുകള്‍, ക്യാഷ് പ്രൈസുകള്‍ എന്നിവ ഒരേസമയം അവര്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. രാത്രി 8.30 ഓടെ ബോബി കതാരിയ തന്റെ കൂട്ടാളികളുമായി എത്തി.

2

അദ്ദേഹവും സഹായികളും സ്റ്റേജില്‍ കയറി പെട്ടെന്ന് മത്സരം നിര്‍ത്തിച്ചു. അവര്‍ സ്റ്റേജില്‍ വെച്ച് ബഹളമുണ്ടാക്കി. ഞങ്ങള്‍ അത് നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന്റെ സഹായികള്‍ മത്സരം നശിപ്പിച്ചു. സുരക്ഷ ഭയന്ന് ഞാന്‍ വനിതാ അത്ലറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കി അവരെ തിരിച്ചയച്ചു, യുവതി പറഞ്ഞു.

3

പിന്നീട് പ്രതികളിലൊരാള്‍ മത്സരം ഏറ്റെടുത്ത് രജിസ്‌ട്രേഷന്‍ ഫീസ് ഒന്നും നല്‍കാതെ തന്നെയും സ്വന്തം മത്സാര്‍ത്ഥികളേയും മത്സരത്തില്‍ പങ്കെടുപ്പിച്ചു. ഞാന്‍ ഇതിനെ എതിര്‍ത്തപ്പോള്‍ അവര്‍ എന്നോട് മോശമായി പെരുമാറി. സമ്മാനത്തുക കൈക്കലാക്കുന്നതിനായി സ്വന്തം മത്സരാര്‍ത്ഥികളെ തന്നെ വിജയികളായി പ്രഖ്യാപിക്കുകയും മറ്റ് രേഖകളും മെറ്റീരിയലുകളും എടുക്കുകയും ചെയ്തു.

4

മത്സരത്തിന് ശേഷം, ഞാന്‍ അവരോട് പണത്തിന്റെ കണക്ക് ചോദിച്ചപ്പോള്‍, ഒരു പൈസ പോലും തിരികെ നല്‍കില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു, അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചാല്‍ എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു.

ഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നുഫ്യൂഡല്‍ തറവാട്ടിലെ സവര്‍ണ നായര്‍ വേഷത്തില്‍ അംബേദ്കര്‍; കവര്‍ പേജ് വിവാദമാകുന്നു

5

കുറ്റാരോപിതര്‍ തന്നെക്കുറിച്ച് അധിക്ഷേപകരവും അശ്ലീലവുമായ കമന്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതിനാലാണ് തനിക്ക് വീടുവിട്ടിറങ്ങേണ്ടി വന്നതെന്നും അവര്‍ ആരോപിച്ചു. ബോബി കതാരിയ ഉള്‍പ്പെടെ പതിനൊന്ന് പേരുടെ പേരുകളാണ് എഫ് ഐ ആറില്‍ ഉള്ളത് എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

6

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506 ( ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആരാണെന്നറിയാമോ? ടോപ് 10 ലിസ്റ്റ് ഇതാ

Recommended Video

cmsvideo
വീഡിയോയിലൂടെ യുവതിയെ തെറിവിളിച്ചു അപമാനിച്ചു, സൂരജ് പാലക്കാരനെതിരെ കേസ് |*Kerala

English summary
posting lewd remarks about woman; case registered against social media influencer Bobby Kataria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X