72 ദിവസത്തിന് ശേഷം കശ്മീരില്‍ പോസ്റ്റ്പെയ്ഡ് സര്‍വീസുകള്‍ പുന:സ്ഥാപിച്ചു, വിലക്ക് ഇതിന് മാത്രം
ശ്രീനഗര്‍: കശ്മീരില്‍ 72 ദിവസത്തിന് ശേഷം പോസ്റ്റ്പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ ഉണ്ടായ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. പിന്നീട് ഇത് ഘട്ടം ഘട്ടമായി പലയിടത്തും പിന്‍വലിക്കുകയായിരുന്നു. അതേസമയം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല.

സോഷ്യല്‍ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങള്‍ പ്രചരിക്കുന്നതും, സംഘര്‍ഷങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം പോസ്റ്റ്പെയ്ഡ് കണക്ഷനുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇനിയും 30 ലക്ഷത്തോളം പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കപ്പെടാനുണ്ട്. അതേസമയം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എപ്പോള്‍ പഴയ രീതിയിലാവുമെന്ന് വ്യക്തമായിട്ടില്ല.
ഓഗസ്റ്റ് അഞ്ചിനാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമായും മാറ്റിയിരുന്നു. നേരത്തെ കശ്മീര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എല്ലാ പോസ്റ്റ്പെയ്ഡ് കണക്ഷനുകളും പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൊബൈല്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചത് കൊണ്ട് കശ്മീരികളുടെ നിത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, വ്യാപാര മാര്‍ഗം സുഗമമാക്കുന്നതിനും പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 17ന് ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. നിലവില്‍ 50000 ലാന്ഡ്ഫോണ് കണക്ഷനുകള്‍ കശ്മീരില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് നേരത്തെ പുന:സ്ഥാപിച്ചിരുന്നുവെങ്കിലും, പ്രശ്നങ്ങള്‍ വര്‍ധിച്ചത് കാരണം വീണ്ടും റദ്ദാക്കുകയായിരുന്നു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications