ആശുപത്രിയിൽ കറൻറില്ല മൊബൈൽ ടോർച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ..
ഗുണ്ടൂർ:ഗുണ്ടൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ മൊബൈൽ വെളിച്ചത്തിൽ അടിയന്തിര ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാരുടെ ചിത്രം വൈറലാവുന്നു.ഇക്കഴിഞ്ഞ് ഫെബ്രുവരി ഏഴിനായിരുന്നു സംഭവം.ശസ്ത്രക്രിയ പകുതിയായപ്പോൾ വൈദ്യുതി നിലയ്ക്കുകയായിരുന്നു.ഹോസ്പിറ്റൽ അധികൃതർ വൈദ്യുതി പുന: സ്ഥാപിക്കാൻ വൈകിയതോടെയാണ് പാതിവഴിക്കെത്തിയ ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഡോക്ടർമാർ മൊബൈൽ വെളിച്ചത്തിന്റെ സഹായം തേടിയത്.
ജനറേറ്റർ പ്രവര്‍ത്തനക്ഷമമല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.ഫെബ്രുവരി 14നും ഡോക്ടർമാർക്ക് സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു.ഭാഗ്യവശാൽ ഇരുരോഗികളും അപകടനില തരണം ചെയ്തു.
ഒാപ്പറേഷൻ തിയേറ്ററിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെന്ന് ഡോക്ടര്‍മാർ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടതോടൊണ് സംഭവം പുറത്തറിഞ്ഞത്.ഇത് ആരോഗ്യരംഗത്ത് പ്രതിഫലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

അപകടത്തിൽ പരിക്കേറ്റ സ്ത്രീക്ക് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്.ആശുപത്രി സൂപ്രണ്ട് ഡോ. നായിഡുവിന് ഉടൻ തന്നെ പരാതി നല്കിയെങ്കിലും അധികൃതർ അലംഭാവം തുടരുകയായിരുന്നു എന്നതാണ് ഫെബ്രുവരി 14ന് ഉണ്ടായ സമാന സംഭവം സൂചിപ്പിക്കുന്നത്.രോഗികളുടെ ജീവൻ പണയം വച്ച് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാർ പറഞ്ഞു.എന്നാൽ വൈദ്യുതി ഉടൻ പുനസ്ഥാപിച്ചെന്നും ഇനി ഇത്തരം സംഭവമുണ്ടാകില്ലെന്നും നായിഡു പറഞ്ഞു.
അതേസമയം പ്ലാസ്റ്രിക് സർജറി വിഭാഗത്തിന് നല്ല ഓപ്പറേഷൻ തിയെറ്റര്‍ പോലുമില്ല എന്നും പഴയ തിയേറ്റരിൽ തന്നെയാണ് ഇന്നും ഓപ്പറേഷൻ നടക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.പത്ത് ലൈറ്റുകളിൽ വെറും രണ്ടെണ്ണമാണ് പ്രവർത്തിക്കുന്നത്. 5 ലക്ഷത്തിന് ലൈറ്റുകൾ പുനസ്ഥാപിക്കാൻ കോൺട്രാക്ട് നല്കിയെങ്കിലും ഇവ പുനസ്ഥാപിക്കും വരെ നിലവിലുള്ള സൗകര്യം ഉപയോഗിക്കാനാണ് ഡോക്ടർമാർക്കുള്ള നിർദേശം.












Click it and Unblock the Notifications