അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. ഹൈദരാബാദിലെ ഒസ്മാനിയ ജനറൽ ആശുപത്രിയിലാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്.

ബാർക്കോഴ കേസ് സിപിഎമ്മിനെ തിരിച്ചടിക്കുന്നു? സിപിഎമ്മിനെ വെട്ടിലാക്കി ബിജുരമേശിന്റെ വെളിപ്പെടുത്തൽ..

ജീവൻ നഷ്ടപ്പെട്ട അമ്മയുടെ ശരീരത്തിനോട് ചേർന്ന് മകനും കിടന്നുറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ദേശീയ മാധ്യമങ്ങളിൽ വാർത്തയായി. ഫെബ്രുവരി 11 ഞായറാഴ്ച രാത്രി ഒസ്മാനിയ ജനറൽ ആശുപത്രിയിൽ നിന്നെടുത്ത ചിത്രങ്ങളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. അന്നത്തെ രാത്രി ഒസ്മാനിയ ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങൾ ഇങ്ങനെ...

ഹൃദയസംബന്ധമായ അസുഖം...

ഹൃദയസംബന്ധമായ അസുഖം...

കട്ടേഡാൻ സ്വദേശിനിയായ സക്കീന(36)യെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുള്ള മകനും ഇവരോടൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു.

മരണം...

മരണം...

ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച സക്കീനയുടെ നില ഗുരുതരമായതിനാൽ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്ന് മണിയോടെ സക്കീനയുടെ മരണം സ്ഥിരീകരിച്ചു.

വിശ്വസിച്ചില്ല...

വിശ്വസിച്ചില്ല...

എന്നാൽ കരളലയിപ്പിക്കുന്ന കാഴ്ചകൾക്കാണ് പിന്നീട് ഒസ്മാനിയ ആശുപത്രി സാക്ഷ്യംവഹിച്ചത്. അമ്മ മരിച്ചതറിയാതെ അഞ്ചു വയസുകാരനായ മകൻ അമ്മയോടൊപ്പം കിടന്നുറങ്ങാൻ വാശിപിടിച്ചു. തുടർന്ന് അമ്മയുടെ മൃതദേഹം കിടന്നിരുന്ന അതേ കട്ടിലിൽ തന്നെ മകനും കിടന്നു.

മനസിലായില്ല...

മനസിലായില്ല...

തൊട്ടടുത്ത് കിടക്കുന്നത് അമ്മയുടെ ചേതനയറ്റ ശരീരമാണെന്ന് മനസിലാകാതെ ആ മകൻ മണിക്കൂറുകൾ കിടന്നുറങ്ങി. ഇതിനിടെ ആശുപത്രി ജീവനക്കാർ മകനോട് കാര്യങ്ങൾ പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. അമ്മ മരിച്ചെന്ന കാര്യം ആ അഞ്ചു വയസുകാരന് മനസിലാക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു സത്യം.

നടപടിക്രമങ്ങൾ...

നടപടിക്രമങ്ങൾ...

പിന്നീട് നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് മകനെ അമ്മയ്ക്ക് അരികിൽ നിന്നും മാറ്റിയത്. ഇതിനുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അർദ്ധരാത്രിയോടെ ഉറക്കമുണർന്ന അഞ്ചു വയസുകാരനെ ആശുപത്രിയിലെത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകരാണ് പിന്നീട് ആശ്വസിപ്പിച്ചത്.

കൂടെ താമസിക്കുന്നയാൾ...

കൂടെ താമസിക്കുന്നയാൾ...

കട്ടേഡാൻ സ്വദേശിനിയായ സക്കീനയെ മൂന്നു വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് രാജേന്ദ്ര നഗറിൽ മറ്റൊരു പുരുഷനോടൊപ്പമാണ് സക്കീനയും മകനും താമസിച്ചുവന്നിരുന്നത്. യുവതിയ്ക്ക് അസുഖം കലശലായപ്പോൾ ഇയാൾതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ, യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാൾ കടന്നുകളഞ്ഞു.

ബന്ധുക്കൾ...

ബന്ധുക്കൾ...

തിങ്കളാഴ്ച രാവിലെ വരെ സന്നദ്ധ പ്രവർത്തകരോടൊപ്പമായിരുന്ന കുട്ടിയെ പിന്നീട് ബന്ധുക്കളെത്തി ഏറ്റെടുത്തു. സൈബരാബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ സഹീറാബാദിൽ നിന്നാണ് സക്കീനയുടെ ബന്ധുക്കളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തി സക്കീനയുടെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ അഞ്ച് വയസുകാരനായ മകനെയും കൊണ്ടുപോയി. അഞ്ചു വയസുകാരൻ ഇനിമുതൽ സക്കീനയുടെ അമ്മാവന്റെ സംരക്ഷണയിലായിരിക്കും.

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

English summary
five year old boy slept with mother's dead body.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്