രണ്ടാം പ്രസവത്തിനും ഇനി ധനസഹായം; പെണ്‍കുഞ്ഞായാല്‍ കേന്ദ്ര സഹായമായി 5000 രൂപ
ദില്ലി: രണ്ടാമത്തെ പ്രസവത്തിനും ധനസഹായം സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് രണ്ടാം കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് ധനസഹായം ലഭിക്കുക. അതേസമയം ഈ സമ്മാനം ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞായാല്‍ മാത്രമേ ഈ ധനസഹായം അമ്മമാര്‍ക്ക് ലഭിക്കൂ.
നിലവില്‍ കേന്ദ്ര സഹായം ആദ്യ പ്രസവത്തിന് ഈ പദ്ധതി പ്രകാരം ലഭിക്കുന്നുണ്ട്. അതായത് മൂന്ന് ഗഡുക്കളായി മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. അതേസമയം ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കില്ല.

2022 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാവിന് മുന്‍കാല പ്രാബല്യത്തോടെയാണ് ധനസഹായം ലഭ്യമാക്കുക. എന്നാല്‍ ഈ പദ്ധതിക്കായുള്ള ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനം എടുത്ത് വരുന്നതേയുള്ളൂ. കേന്ദ്രം എത്ര ഫണ്ട് മാറ്റിവെക്കണമെന്ന് നിശ്ചയിക്കാനുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അങ്കണവാടികള്‍ വഴിയായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്.
സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ചെയ്യാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കുന്നത്. ഇത്തവണ അപേക്ഷകള്‍ ഓണ്‍ലൈനായിട്ട് നടപ്പാക്കാനാണ് സാധ്യത. സോഫ്റ്റ് വെയര്‍പുതുക്കിയ ശേഷമായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. മാര്‍ച്ച് 27നകം ആ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ശിശുക്ഷേമ വകുപ്പ് സൂചിപ്പിക്കുന്നത്.
ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കായി 2017ല്‍ ആരംഭിച്ച കേന്ദ്ര പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഇത് സംസ്ഥാനങ്ങളും മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. അമ്മമാരില്‍ മെച്ചപ്പെട്ട ആരോഗ്യവു നല്ല ശീലങ്ങളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രസവത്തിന് മുന്‍പതും പിന്‍പും മതിയായ വിശ്രമം ലഭ്യമാക്കുക. ഇക്കാലയളവിലെ വരുമാനനഷ്ടത്തിന് ധനസഹായം നല്‍കുക എന്നതാണ് കേന്ദ്രം മുന്നില്‍ കാണുന്ന കാര്യം. 19 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിനാണ് 5000 രൂപ ആനുകൂല്യമായി ലഭിച്ചിരുന്നത്.
അതേസമയം ഗര്‍ഭം അലസല്‍, അല്ലെങ്കില്‍ ജനന സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍, അടുത്ത ഗര്‍ഭധാരണത്തില്‍ അവശേഷിക്കുന്ന തുക ഗഡുകളായി ക്ലെയിം ചെയ്യാനും അര്‍ഹരമാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ നേരത്തെ ബജറ്റില്‍ അടക്കം തുക വകയിരുത്തിയതാണ്. ഈ തുക ബാങ്കില്‍ വഴി അതല്ലെങ്കില്‍ പോസ്‌റ്റോഫീസ് വഴിയോ ആണ് ലഭിക്കുക. ആദ്യ ഗഡുവായി 1000, പിന്നീട് 2000 രണ്ട് തവണ എന്നിങ്ങനെയുള്ള മൂന്ന് ഗഡുക്കളിലായിട്ടാണ് ഈ തുക ലഭിക്കുക.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications