നോർവേ ചെസ് ടൂർണമെന്റിൽ വിജയം നേടി പ്രഗ്നാനന്ദാ; അദാനിയുടെ 'ഗർവ് ഹേ' സംരംഭത്തിന്റെയും നേട്ടം
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ ആർ പ്രഗ്നാനന്ദാ നോർവേ ചെസ് ടൂർണമെന്റിൽ വിജയം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. ഈ ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് താരം. അദാനി സ്പോർർട്‌സ് ലൈനിന്റെ "ഗർവ് ഹേ" സംരംഭത്തിനും ഇന്ത്യൻ ചെസ്സിനും വലിയ ഉണർവ്വായി മാറിയ ഈ നേട്ടത്തിൽ, അദാനി സ്പോർർട്‌സ് ലൈനിന്റെ കായികതാര വികസന പരിപാടിയുടെ പിന്തുണയോടെ മുന്നേറിയ 20-കാരനായ ഈ പ്രതിഭ, ലോക നമ്പർ 1 മാഗ്നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ഗുകേഷ് ഡി, അലിരേസ ഫിറൂസ് ജ, വെസ്ലി സോ, വിൻസെന്റ് കീമർ എന്നിവരടങ്ങിയ ശക്തമായ താരനിരയെ മറികടന്ന് ഒസ്ലോയിൽ ചരിത്രം കുറിച്ചു.
പ്രഗ്നാനന്ദായുടെ ഈ വിജയം ഇന്ത്യൻ ചെസ്സിനും ലോകോത്തര കായികതാരങ്ങളെ വളർത്തുന്ന അദാനി സ്പോർർട്‌സ് ലൈനിന്റെ ശ്രമങ്ങൾക്കും ഒരു വലിയ നാഴിക കല്ലാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ടൂർണമെന്റുകളിലൊന്നിൽ നേടിയ ഈ നേട്ടം ആഗോള ചെസ് വേദിയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന സ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുന്നു. കൂടാതെ അന്താരാഷ്ട്ര വേദികളിൽ യുവ കായികതാരങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികളുടെ വിജയവും ഇത് വ്യക്തമാക്കുന്നു.

കിരീടനേട്ടത്തിനായുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിൽ മാഗ്നസ് കാൾസണിനെതിരെ രണ്ട് വിജയങ്ങളും, ഗുകേഷിനെതിരായ നിർണായക ക്ലാസിക്കൽ ഫോർമാറ്റ് വിജയവും ഉൾപ്പെടുന്നു. അവസാന റൗണ്ടിൽ കിരീട സാധ്യത നിലനിന്നിരിക്കെ, പ്രഗ്നാനന്ദാ സഹ ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ അർജുൻ എറിഗൈസിയുമായി തന്റെ ക്ലാസിക്കൽ ഗെയിം സമനിലയിൽ അവസാനിപ്പിച്ചു. തുടർന്ന് ആർമഗെഡൺ ടൈബ്രേക്കിൽ വിജയം നേടി അദ്ദേഹം ടൂർണമെന്റ് കിരീടം ഉറപ്പിച്ചു.
ഈ ഫലവും മറ്റ് മത്സരങ്ങളിലെ ഫലങ്ങളും ചേർന്ന് അദ്ദേഹത്തെ ടൂർണമെന്റ് ചാമ്പ്യനായി സ്ഥിരീകരിച്ചു. യുവ ചെസ് താരത്തെ അഭിനന്ദിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി, ഈ നേട്ടം ലോക ചെസ്സിലെ സഹിഷ്‌ണുത, ബുദ്ധി, മാനസിക ശക്തി എന്നിവയുടെ അന്തിമ പരീക്ഷകളിലൊന്നാണെന്ന് വിശേഷിപ്പിച്ചു. ലോകത്തിലെ മികച്ച താരങ്ങളെ നേരിട്ട് നേടിയ ഈ വിജയം ഭയമില്ലാത്ത, ശ്രദ്ധകേന്ദ്രീകൃതമായ, ആഴത്തിലുള്ള ഇന്ത്യൻ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്‌ടർ പ്രണവ് അഡാനി, ഇത് ഇന്ത്യൻ കായികരംഗത്തിനുള്ള അഭിമാന നിമിഷമാണെന്നും, പ്രഗ്നാനന്ദായുടെ യാത്ര രാജ്യത്തുടനീളം അനേകം കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു.
"ചെസ്സിന്റെ വിംബിൾഡൺ" എന്നറിയപ്പെടുന്ന നോർവേ ചെസ്, അന്താരാഷ്ട്ര കലണ്ടറിലെ ഏറ്റവും പ്രശാസ്‌തമായ ടൂർണമെന്റുകളിലൊന്നാണ്. ഇന്ത്യയ്ക്ക് സമ്പന്നമായ ചെസ് പാരമ്പര്യമുണ്ടെങ്കിലും, ഇതുവരെ ഒരു ഇന്ത്യൻ താരവും ഈ കിരീടം നേടിയിരുന്നില്ല. അതിനാൽ തന്നെ പ്രഗ്നാനന്ദായുടെ ഈ വിജയം അതീവപ്രാധാന്യമുള്ള ചരിത്രനേട്ടമായി മാറി.
മത്സരമൊട്ടാകെ പ്രഗ്നാനന്ദാ അസാധാരണമായ പ്രതിരോധശേഷിയും മനഃശാന്തിയും പ്രകടിപ്പിച്ചു. തിരിച്ചടികൾ നേരിട്ടിട്ടും ശക്തമായ പ്രകടനങ്ങളിലൂടെ അദ്ദേഹം കിരീടപ്പോരാട്ടത്തിൽ തുടർന്നു നിലനിന്നു.
മാഗ്നസ് കാൾസണിനെതിരെ നേടിയ വിജയങ്ങൾ പ്രത്യേക ശ്രദ്ധ നേടുകയും ചെയ്‌തു. ഒരേ ടൂർണമെന്റിൽ രണ്ട് തവണ നോർവീജിയൻ ഗ്രാൻഡ് മാസ്‌റ്ററെ തോൽപ്പിച്ച അപൂർവ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഇടം നേടി.
ഈ ചരിത്രവിജയം പ്രഗ്നാനന്ദായുടെ വേഗത്തിൽ ഉയരുന്ന കരിയറിലെ മറ്റൊരു പ്രധാന നാഴിക കല്ലുകളിൽ ഒന്നാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയായി കൂടുതൽ ഉറപ്പിക്കുന്നതിനൊപ്പം, ലോകത്തിലെ മികച്ച താരങ്ങളെ വെല്ലുവിളിക്കുകയും തോൽപ്പിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഗ്രാൻഡ് മാസ്‌റ്റർമാരുടെ ഉയർച്ചയും ഇത് വ്യക്തമാക്കുന്നു.












Click it and Unblock the Notifications