ഹിന്ദുക്കളെ മോശക്കാരാക്കി കാണിച്ചാല്‍ ആ സിനിമ ഇന്ത്യയില്‍ ഇറങ്ങില്ല, ഭീഷണിയുമായി പ്രഗ്യാ സിംഗ്
ദില്ലി: ആശ്രം വെബ്‌സീരിസിനെതിരെയുള്ള ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണത്തിന് പിന്നാലെ പുതിയ വെല്ലുവിളിയുമായി ബിജെപി എംപി പ്രഗ്യാ സിംഗ്. ഹിന്ദു മതത്തെ മോശമായി കാണിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. മധ്യപ്രദേശില്‍ അത് നടക്കില്ലെന്ന് ഞാന്‍ സിനിമാക്കാരോട് പറയുകയാണ്. മധ്യപ്രദേശില്‍ മാത്രമല്ല രാജ്യത്തെവിടെയും അത്തരം സിനിമകള്‍ അനുവദിക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷം സിനിമാക്കാരെല്ലാം ഹിന്ദു മതത്തെ മോശക്കാരായി കാണിക്കാനാണ് ശ്രമിക്കുന്നത്. ഇവര്‍ക്കെതിരെ പ്രതികരിക്കാനോ താക്കീത് നല്‍കാനോ ഉള്ള ഒരു നേതൃത്വം രാജ്യത്തുണ്ടായിരുന്ന എന്നതാണ് വാസ്തവം.

ഹിന്ദുത്വ വികാരത്തെ ഹനിക്കുന്ന ഗൂഢാലോചനകളെ നമ്മള്‍ തുറന്നുകാണിക്കണം. എന്ത് വിലകൊടുത്തിട്ടായാലും അതിനെ തടയണം. ഞാന്‍ സിനിമാക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. മധ്യപ്രദേശില്‍ മാത്രമല്ല രാജ്യത്തൊന്നാകെ അവര്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. ഹിന്ദുക്കള്‍ അവരുടെ സിനിമ കാണാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കള്‍ക്കെതിരെയാണ്. സന്ന്യാസിമാര്‍ സിനിമകള്‍ കാണാറില്ല. പക്ഷേ ഞങ്ങള്‍ ഭാരത് ഭക്തി അഖാര എന്ന വിംഗ് രൂപീകരിക്കുകയാണ്. സ്‌ക്രിപ്റ്റുകള്‍ ഞങ്ങള്‍ പരിശോധിക്കും. ഹിന്ദുവികാരത്തിന് എതിരാണെങ്കില്‍ അതൊന്നും ഇവിടെ അനുവദിക്കില്ലെന്നും പ്രഗ്യ പറഞ്ഞു.
ധാവണി അഴകില്‍ റിതു മന്ത്ര; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സനാതന്‍ ഹിന്ദു ധര്‍മത്തെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ഞാനുണ്ടാവും. അതിനെതിരെ ആവശ്യം വന്നാല്‍ നിയമനടപടിയെടുക്കും. ഭാരത് ഭക്തി അഖാര സിനിമകളെയും വെബ്‌സീരിസുകളെ നിരീക്ഷിക്കാനുള്ളതാണ്. വിശ്വാസത്തെ ഹനിക്കുന്ന സീനുകളോ വീഡിയോകളോ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ഞാന്‍ സംസാരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയതെന്നും താന്‍ ചോദിക്കുമെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. ആശ്രം എന്ന വെബ്‌സീരിസിന്റെ പേര് ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. ഇതിന്റെ ഷൂട്ടിംഗ് എന്ത് വന്നാലും തുടരാന്‍ അ നുദവിക്കില്ലെന്നും അഖില ഭാരതീയ സാന്റ് സമിതി പറയുന്നു.
ബോബി ഡിയോള്‍ നായകനാവുന്ന വെബ്‌സീരിസിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ആശ്രമിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. എന്തിനാണ് ഇങ്ങനൊരു പേരിട്ടതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പറഞ്ഞിരുന്നു. മറ്റേതെങ്കിലും മതത്തിന്റെ പേരായിരുന്നെങ്കിലും നിങ്ങള്‍ക്ക് പ്രശ്‌നം അറിയാമായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തരുന്ന കാര്യങ്ങളിലേക്ക് പോകരുത്. അതേസമയം ചിത്രത്തിന്റെ ലൊക്കേഷനില്‍ ആക്രമണം നടത്തിയവരെയും മിശ്ര വിമര്‍ശിച്ചു. ബിജെപി വക്താവ് നേഹ ബഗ്ഗയും രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം ക്രിസ്ത്യന്‍ പള്ളികളിലും മദ്രസയിലും നടക്കുന്നുണ്ട്. ഹിന്ദുക്കള്‍ സഹിഷ്ണുത ഉള്ളത് കൊണ്ടാണ് ഇങ്ങനെ ആക്രമണമുണ്ടാവുന്നതെന്നും ബഗ പറഞ്ഞു.












Click it and Unblock the Notifications