Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണബ് മുഖര്‍ജിയുടെ മകന്‍ മമതയ്‌ക്കൊപ്പം ചേരുന്നു; ബംഗാളില്‍ ബദലില്ലാതെ തൃണമൂല്‍, കോണ്‍ഗ്രസും കൂടെ...

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് അദ്ദേഹം തൃണമൂല്‍ ഓഫീസിലെത്തി അംഗത്വമെടുക്കുമെന്ന് ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ തൃണമൂല്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് അഭിജിത്ത് മുഖര്‍ജി തൃണമൂലില്‍ ചേരുമെന്ന പ്രചാരണമുണ്ടായത്.

മമതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവുകൂടിയാണ് അഭിജിത്ത് മുഖര്‍ജി. തൃണമൂലില്‍ ചേരുമെന്ന പ്രചാരണം ദിവസങ്ങള്‍ക്ക് മുമ്പ് അഭിജിത്ത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം തൃണമൂല്‍ ഓഫീസിലെത്തുമെന്നാണ് പുതിയ വിവരം. ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തൃണമൂലിനൊപ്പം നില്‍ക്കണമെന്ന താല്‍പ്പര്യമുണ്ട്. ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് സാധിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. ദേശീയ തലത്തില്‍ മമതയെ ചേര്‍ത്തുള്ള സഖ്യം വേണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഭവാനിപൂരില്‍ മമത മല്‍സരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുത് എന്നാണ് ഈ പക്ഷത്തിന്റെ നിലപാട്.

p

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ജാംഗിപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു അഭിജിത്ത് മുഖര്‍ജി. ഇദ്ദേഹത്തിന്റെ സഹോദരി ശര്‍മിഷ്ഠ മുഖര്‍ജി ദില്ലി കേന്ദ്രമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. തൃണമൂലിന്റെ പ്രധാന നേതാവ് അഭിഷേക് ബാനര്‍ജിയെ അഭിജിത്ത് കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതിന് ശേഷമാണ് ട്വിറ്ററില്‍ മമതയെ പിന്തുണച്ച് അഭിജിത്ത് കുറിപ്പ് എഴുതിയത്. വ്യാജ വാക്‌സിനേഷന്‍ വിവാദത്തില്‍ മമതയെ പിന്തുണയ്ക്കുകയായിരുന്നു അഭിജിത്ത് മുഖര്‍ജി.

മമതയെ പിന്തുണച്ച അഭിജിത്തിന്റെ നീക്കം ബംഗാളിലെ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായി. അധീര്‍ രഞ്ജന്‍ ചൗധരി കടുത്ത അമര്‍ഷം രേഖപ്പെടുത്തിയെന്നാണ് വിവരം. മമതയെ നിശിതമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരി. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് ബംഗാളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന.

Recommended Video

cmsvideo
    Former President Pranab Mukherjee cremated with full state honours | Oneindia Malayalam

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+