'ഡോക്ടര്‍ നരേന്ദ്ര മോദി', ആരോഗ്യമന്ത്രി ഹർഷവർധന്റെ രാജിയിൽ മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അടക്കമുളളവര്‍ രാജി വെച്ചിരിക്കുകയാണ്. കൊവിഡ് കാലത്തെ ആരോഗ്യമന്ത്രിയുടെ മാറ്റം ഇതിനകം ചര്‍ച്ചയായിരിക്കുകയാണ്.
ട്വിറ്ററിലാണ് പ്രശാന്ത് ഭൂഷണ്‍ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം ഇങ്ങനെ: ''ആദ്യം ഡോക്ടര്‍ നരേന്ദ്ര മോദി ലോക്ക്ഡൗണും വാക്‌സിനുകളെ സംബന്ധിച്ചുമടക്കമുളള സകല കാര്യങ്ങളിലുമുളള എല്ലാ തീരുമാനങ്ങളുമെടുക്കും. അത് മാത്രമല്ല റെക്കോര്‍ഡ് സമയത്തിനകം കൊവിഡിനെ നിയന്ത്രണ വിധേയമാക്കിയതിലുളള ക്രെഡിറ്റുമെടുക്കും. റെക്കോര്‍ഡ് സമയത്തിനുളളില്‍ സൗജന്യമായി ജനത്തിന് വാക്‌സിന്‍ നല്‍കിയതിന് എല്ലാവരെക്കൊണ്ടും നന്ദി പറയിപ്പിക്കും. അതിന് ശേഷം ഡോ. ഹര്‍ഷവര്‍ധനെ പുറത്താക്കും. കടുത്ത അന്യായം മോദി ജീ കടുത്ത അന്യായം''.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് സ്ഥാനം നഷ്ടമായിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ല എന്നതാണ് ഹര്‍ഷവര്‍ധന്റെ മന്ത്രിസ്ഥാനം തെറിക്കാനുളള കാരണമെന്നാണ് സൂചന. കൊവിഡ് ഒന്നാം തരംഗം മുതല്‍ ഈ മഹാമാരിയെ കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് ആരോഗ്യമന്ത്രി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications