പ്രശാന്ത് ജെഡിയുവിലെത്തും, ലക്ഷ്യം ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം, കോണ്‍ഗ്രസ് ഔട്ട്, കാരണം ഇതാണ്

ദില്ലി: പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ തിരിച്ചെത്തിയേക്കാന്‍ സാധ്യത. അതിന്റെ ഭാഗമായി ബീഹാറില്‍ പുതിയൊരു സഖ്യത്തിനും പ്രശാന്ത് തുടക്കമിടാന്‍ ശ്രമിക്കുന്നുണ്ട്. 2015ല്‍ ബിജെപിയെ നേരിടാന്‍ കൊണ്ടുവന്ന മഹാസഖ്യത്തിന് സമാനമാണ് ഈ സഖ്യം. എന്നാല്‍ കോണ്‍ഗ്രസുമായി ചേരാന്‍ തൃണമൂലിന് ഒട്ടും ആഗ്രഹമില്ല. പ്രശാന്തിനും ഇതേ ആഗ്രഹമാണ് ഉള്ളത്.

ഈ സാഹചര്യത്തിലാണ് ആര്‍ജെഡിയുമായി കൂടുതല്‍ അകലാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചത്. ആര്‍ജെഡിയുമായി കോണ്‍ഗ്രസിന് സഖ്യം തുടരാന്‍ ഇപ്പോള്‍ ആഗ്രഹമില്ല. ഹൈക്കമാന്‍ഡിന് ബീഹാറില്‍ നിന്ന് നേതാക്കള്‍ കത്തയച്ചിട്ടുണ്ട്. ഇത് സഖ്യം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

1

ബീഹാറില്‍ നേരത്തെ തന്നെ ആര്‍ജെഡി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസും അങ്ങനെ തീരുമാനിച്ചിരുന്നു. ഇത് ദേശീയ തലത്തില്‍ പക്ഷേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആര്‍ജെഡി പ്രതിപക്ഷത്തിന് ഐക്യത്തിന് ആവശ്യമാണെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ കുശേശ്വര്‍ അസ്താനില്‍ അടക്കം ആര്‍ജെഡിയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും, കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കൂടി ആര്‍ജെഡി എടുത്തെന്നും നേതാക്കള്‍ പറയുന്നു. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയു ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. എന്നാല്‍ രണ്ട് സീറ്റും നഷ്ടമായിരുന്നു. കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇതുകൊണ്ട് നേട്ടമുണ്ടായിരുന്നില്ല.

2

കോണ്‍ഗ്രസുമായി ചേരാന്‍ ആര്‍ജെഡിക്ക് എതിര്‍പ്പില്ല. എന്നാല്‍ സംസ്ഥാനത്തെ ബഹു ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും സഖ്യം വേണ്ടെന്ന നിലപാടിലാണ്. കോണ്‍ഗ്രസ് ഇനി സംസ്ഥാന തിരഞ്ഞെടുപ്പില്‍ അടക്കം ഒറ്റയ്ക്ക് മത്സരിക്കും എന്ന നിലപാടിലാണ്. സഖ്യം ഔദ്യോഗികമായി ഉപേക്ഷിക്കാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ അ നുമതി ലഭിച്ചിട്ടില്ലെങ്കിലും ഇതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം തുടങ്ങി കഴിഞ്ഞു. പതിനായിരം സീറ്റിന്റെ ലീഡ് വേണ്ടിയിരുന്ന സ്ഥലത്താണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അശോക് കുമാര്‍ പറഞ്ഞു.

3

അതേസമയം ആര്‍ജെഡിയുടെ മനംമാറ്റം പ്രശാന്ത് കിഷോര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു തന്ത്രം മെനയാനുള്ള ഒരുക്കത്തിലാണ്. ബീഹാറിലെ രണ്ട് പ്രമുഖ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമം പ്രശാന്ത് ആരംഭിച്ചിട്ടുണ്ട്. നിതീഷ് കുമാറുമായി അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം ഇരുന്നാല്‍ ജെഡിയു തന്നെ ഇല്ലാതായി പോവുമെന്ന് നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജെഡിയുവിനെ ദുര്‍ബലമാക്കി ഇപ്പോള്‍ ബിജെപി എന്‍ഡിഎയിലെ പ്രമുഖ ശക്തിയായിരിക്കുകയാണ്. ആര്‍ജെഡിക്ക് കോണ്‍ഗ്രസ് പോകുന്നതിലൂടെയുള്ള നഷ്ടം മറികടക്കാന്‍ ജെഡിയുവിന്റെ വരവ് സഹായിക്കും.

4

ബീഹാറില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാല്‍ സംസ്ഥാന ഭരണം മാത്രമല്ല 2024ലെ ലോക്‌സഭാ സീറ്റില്‍ മുപ്പതോളം സീറ്റുകള്‍ വിജയിക്കാനും സാധിക്കും. ഈ സഖ്യത്തിന് മമത ബാനര്‍ജിയെ പിന്തുണയ്ക്കാതിരിക്കാനാവില്ല. നിതീഷിനും തേജസ്വിക്കും തല്‍ക്കാലം പ്രധാനമന്ത്രി മോഹമില്ല. ഇവരുടെ പിന്തുണ കൂടി ലഭിച്ചാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ മറ്റ് പാര്‍ട്ടികളും നിര്‍ബന്ധിതരമാവും. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം എന്നീ കക്ഷികള്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വര്‍ധിപ്പിക്കലാണ് പ്രശാന്തിന്റെ മുന്നിലുള്ള വഴി. അതിന് ബീഹാര്‍ നിര്‍ണായകമാണ്.

5

40 സീറ്റുള്ള ബീഹാറില്‍ നിലവില്‍ ആര്‍ജെഡിക്ക് ഒരു ലോക്‌സഭാ സീറ്റ് പോലുമില്ല. കഴിഞ്ഞ തവണ ആകെ ഒരു സീറ്റാണ് നേടിയത്. അത് കോണ്‍ഗ്രസാണ് നേടിയത്. ആര്‍ജെഡിയാണ് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ദുര്‍ബലമാക്കിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. സ്ഥിരമായി ഉണ്ടായിരുന്ന വോട്ടുബാങ്കിനെ മുഴുവന്‍ അടര്‍ത്തിയെടുത്തത് ആര്‍ജെഡിയാണ്. അവരുമായി ഇനി ചേരാനില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. യുപിക്ക് പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാനായി ബീഹാറിനെയാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും, എന്നാല്‍ ഒരുപാട് നേടാനുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+