രാഹുല്‍ മാസ് ലീഡറാവും; അണിയറയില്‍ പ്രശാന്ത് കിഷോര്‍ തന്ത്രമൊരുക്കും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ
ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ ചുറ്റിപ്പറ്റി ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുമായി ശ്രദ്ധേയമായ ചില കൂടിക്കാഴ്ചകള്‍ നടത്തിയതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ വാര്‍ത്താ കേന്ദ്രമായി മാറാന്‍ തുടങ്ങിയത്.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ടിഎംസിയുടെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഒന്നിലേറെ കൂടിക്കാഴ്ചകള്‍ നടത്തി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ മൂന്ന് ഗാന്ധിമാരേയും കണ്ട് പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രശാന്ത് കിഷോര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ നേരില്‍ കണ്ടും സോണിയാ ഗാന്ധിയുമായി ഓണ്‍ലൈനുമായിട്ടായിരുന്നു ചര്‍ച്ച. ഇതിന് പിന്നാലെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി.

കേവലം പ്രചരണങ്ങള്‍ മാത്രമല്ല അത്തരത്തിലുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നതായി ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലൂടെ വീണ്ടും രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രതിപക്ഷത്തിന്‍റെ കിങ് മേക്കറാവുമോയെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്

നാല് മണിക്കൂറോളമാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയിൽ ചേരാൻ മൂന്നു ദിവസത്തെ സമയം മൂന്നു ഗാന്ധിമാര്‍ നില്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗാന്ധി കുടുംബവുമായി തുടങ്ങിയ ചർച്ച ശരിയായ ദിശയിലാണെന്നാണ് മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസിലേക്ക് വരാന്‍ പ്രശാന്ത് തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ ആവില്ല സഹകരിപ്പിക്കല്‍, മറിച്ച് പാര്‍ട്ടി നേതാവ് എന്ന പദവിയാവും നല്‍കുക. ഈ സാഹചര്യത്തില്‍ വരുന്ന ചോദ്യം കോണ്‍ഗ്രസില്‍ എന്ത് പദവിയാവും പ്രശാന്ത് കിഷോറിന് നല്‍കുക എന്നുള്ളതാണ്.

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മികച്ച രീതിയില്‍ ഒരുങ്ങാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. യുപി, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്.

പ്രശാന്ത് കോണ്‍ഗ്രസ് നേതാവായി എത്തിയാല്‍ ഈ സംസ്ഥാനങ്ങളിലെല്ലാം ഇടപെടാന്‍ കഴിയുന്ന രീതിയിലുള്ള ചുമതലയാവും പ്രശാന്ത് കിഷോറിന് നല്‍കുക. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വെല്ലുവിളികള്‍ മറികടന്നുകൊണ്ട് മമത ബാനര്‍ജിക്ക് ഭരണം നേടിക്കൊടുത്തതിന് ശേഷം മേലിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി ആരുമായും കരാറുണ്ടാക്കില്ലെന്നും കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി സംഘടനാ തലത്തില്‍ വന്‍ അഴിച്ചു പണിക്കാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. രാഹുലിനെ തന്നെ മുന്നില്‍ തന്നെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍. 2024 ലെ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും.

തിരഞ്ഞെടുപ്പുകളില്‍ പ്രധാനമായ ഒരു മാസ് ലീഡര്‍ ഇമേജ് രാഹുലിന് ഇല്ലെന്നുള്ളതാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ബംഗാളിൽ മമതാ ബാനർജിയെയും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനെയും മാസ് ലീഡര്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രശാന്ത് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അതേ രീതിയില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രതിച്ഛായ മാറ്റാനാവും പ്രശാന്ത് കിഷോറിന്‍റെ നീക്കം.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications