മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ച, മമതയുമായി ചേര്‍ന്ന് നിര്‍ണായക നീക്കത്തിന് പ്രശാന്ത് കിഷോര്‍
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടുമെത്തി പ്രശാന്ത് കിഷോര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് കിഷോര്‍ നടത്തിയത്. മൂന്നാം മുന്നണി നീക്കത്തിനായി പ്രശാന്ത് കിഷോറും മമതയും നടത്തുന്ന നീക്കത്തിന്റെ അടുത്ത ഘട്ടമാണോ വരുന്നതെന്ന ചോദ്യം ഇതോടെ വന്നിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യമായിരുന്നില്ല പ്രധാന ചര്‍ച്ചയെന്നാണ് സൂചന. തൃണമൂലിലെ വന്‍ അഴിച്ചുപണിയാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നത്. മമത സംഘടനയിലെ മാറ്റങ്ങള്‍ക്ക് സമ്മതം അറിയിച്ച് കഴിഞ്ഞു.

ഇതോടൊപ്പം ഡാര്‍ജിലിങ് മേഖലയില്‍ ബിജെപിയെ തകര്‍ക്കാനുള്ള നീക്കം കൂടി പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കള്‍ അഭിഷേക് ബാനര്‍ജിയെ കണ്ടിരുന്നു. ഈ മേഖല വലിയ പ്രതീക്ഷയോടെ തൃണമൂല്‍ കാണുന്നുണ്ട്. ഇനിയും അവഗണിക്കാനാവില്ലെന്നാണ് മമതയുടെ നിലപാട്. അതേസമയം പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച്ച വളരെ നിര്‍ണായകമായിരുന്നുവെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും സംഘടനാ തലത്തില്‍ ഇനി വലിയ മാറ്റമുണ്ടാവും. ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തിലേക്കാണ് തൃണമൂല്‍ മാറുന്നത്. പാര്‍ട്ടിയുടെ അധികാരം പരമാവധി പേരിലേക്ക് എത്തിക്കുക എന്നതാണ് ഇതില്‍ പ്രധാനം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നേതാക്കള്‍ക്ക് നല്‍കണമെന്ന് പ്രശാന്ത് കിഷോറാണ് നിര്‍ദേശിച്ചത്. ഇത് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും. നേരത്തെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് പല നേതാക്കളും ബിജെപിയിലേക്ക് പോയിരുന്നു. എന്നാല്‍ കിഷോറിന്റെ നിര്‍ദേശങ്ങള്‍ മമത കടുപ്പത്തില്‍ തന്നെ നടപ്പാക്കിയിരുന്നു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ മകമ്മിറ്റിയുടെ സേവനം മമതയ്ക്ക് ലഭ്യമാകും. 2026 വരെ അവരുമായി കരാറും വെച്ചിട്ടുണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്. മമതയെ മൂന്നാം മുന്നണിയുടെ നേതാവാക്കാനുള്ള നീക്കമാണ് കിഷോര്‍ ഇപ്പോള്‍ നടത്തുന്നത്. ശരത് പവാറിനെ നേരത്തെ കണ്ടിരുന്നു പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന്റെ വീട്ടില്‍ കോണ്‍ഗ്രസ് ഇതര കക്ഷികളുടെ യോഗവും നടന്നിരുന്നു. കോണ്‍ഗ്രസിനോട് ഇപ്പോഴുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റാനും കിഷോര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് കിഷോറിനോട് വലിയ താല്‍പര്യമില്ല.
കിടിലന്‍ ലുക്കില്‍ തിളങ്ങി ഉര്‍വ്വശി റൗട്ടേലയുടെ ഫോട്ടോഷൂട്ട്; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications