സ്‌പെഷ്യല്‍ പാനല്‍, ഒപ്പം 7 നേതാക്കളുടെ ഗ്രൂപ്പും, പ്രശാന്തിന്റെ ഇലക്ഷന്‍ മാനേജ്‌മെന്റ് ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് ഓരോ ദിവസും പ്രശാന്ത് കിഷോറിന്റെ വരവിനായുള്ള മുന്നൊരുക്കത്തിലാണ്. അദ്ദേഹത്തിന്റെ പ്ലാനാണ് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രശാന്തിന്റെ പ്രത്യക്ഷമായ ഇടപെടല്‍ കുറച്ച് കഴിഞ്ഞ് മാത്രമേ ഉണ്ടാകൂ. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം തന്ത്രമൊരുക്കുന്നുണ്ട്.
അത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരും. മമതാ ബാനര്‍ജിയുടെ ഇമേജിനെ മാറ്റുകയാണ് ടാര്‍ഗറ്റ്. അതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ബ്രാന്‍ഡിംഗിനായി അദ്ദേഹം രംഗത്തിറങ്ങും. കോണ്‍ഗ്രസില്‍ നിന്ന് പുതിയൊരു ബ്രാന്‍ഡ് രാഷ്ട്രീയം ഉണ്ടാക്കിയെടുക്കാന്‍ പ്രശാന്ത് പ്ലാന്‍ ചെയ്യുന്നത്. വിശദമായ വിവരങ്ങളിലേക്ക്.

തൃണമൂല്‍ കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ വ്യാപിപ്പിക്കുകയാണ് മമത കിഷോറിന് നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ്. ബംഗാളി ഹിന്ദു ജനത കൂടുതലായും ഇവിടെയാണ് ഉള്ളത്. നല്ലൊരു ശതമാനം മുസ്ലീങ്ങളും ഉണ്ട്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിച്ചാല്‍ തൃണമൂലിന് അധികാരവും പിടിക്കാം. മറ്റൊന്ന് കേരളത്തിലും ബംഗാളികള്‍ ധാരാളമുണ്ടെന്നതാണ്. എന്നാല്‍ ബിജെപിയല്ല ഇവിടെ ഭരിക്കുന്നതെന്നും, സിപിഎം ശക്തമാണെന്നും മമത തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് നോക്കേണ്ടതില്ല എന്നാണ് മമതയുടെ നിലപാട്.

പ്രശാന്തിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് വൈകിപ്പിക്കുന്നത് മമതയുടെ ഈ റീബ്രാന്‍ഡിംഗാണ്. പ്രതിപക്ഷത്തിന്റെ മുഖമായി അവരെ മാറ്റാനാണ് പ്രശാന്ത് ഓടിനടക്കുന്നത്. ദില്ലിയില്‍ മാധ്യമങ്ങള്‍ക്കിടയില്‍ അടക്കം അവരെ അവതരിപ്പിച്ച് മുഖച്ഛായ മാറ്റിക്കഴിഞ്ഞു പ്രശാന്ത്. ഇനി അടുത്ത രാഹുല്‍ ഗാന്ധിയിലാണ്. മമതയേക്കാള്‍ വിഷമം പിടിച്ച ഒന്നാണത്. രാഹുലും മാധ്യമങ്ങളും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. രാഹുലിനെ റീബ്രാന്‍ഡ് ചെയ്യണമെങ്കില്‍ മാധ്യമങ്ങളുമായുള്ള ബന്ധം വളരെ ആവശ്യമാണ്. അതിനുള്ള വഴിയാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. ഫ്‌ളെക്‌സിബിളായിട്ടുള്ള നേതാവായി, അതല്ലെങ്കില്‍ ഏത് ചോദ്യം വന്നാലും അതിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കാനുള്ള രീതി രാഹുലിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

രാഹുലിന്റെ റീബ്രാന്‍ഡിംഗ് ജി23 ഒട്ടും പ്രതീക്ഷിച്ചതല്ല. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന രീതിയില്‍ നിന്ന് രാഹുലിനെ മാറ്റി പകരം സീനിയര്‍ നേതാക്കളില്‍ ഒരാളെ അധ്യക്ഷനാക്കുക എന്ന ദീര്‍ഘകാല ആവശ്യം ജി23ക്കുണ്ട്. തിരുത്തല്‍ ശക്തിയാണെങ്കിലും ഇവരുടെ ദീര്‍ഘലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ അധികാരം മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ്. ദില്ലി രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടാല്‍ ഇവരില്‍ പലര്‍ക്കും പിന്നെ രാഷ്ട്രീയമായി പിടിച്ച് നില്‍ക്കാനോ രാഷ്ട്രീയത്തില്‍ തുടരാനോ സാധിക്കില്ല. ഇത് മുന്നില്‍ കണ്ടാണ് ഗുലാം നബി ആസാദൊക്കെ കശ്മീരിലേക്ക് കളം മാറുന്നത്. ഇവിടെ അധ്യക്ഷനാവാന്‍ വരെയുള്ള പ്ലാന്‍ അദ്ദേഹത്തിനുണ്ട്.

അധികാരമാണ് ലക്ഷ്യമെന്ന് ഇതിലൂടെ തന്നെ വ്യക്തമാണ്. ശശി തരൂര്‍ മാത്രമാണ് അത്തരമൊരു കാര്യത്തിനായി ശ്രമിക്കാത്തത്. പക്ഷേ അദ്ദേഹം ദേശീയ തലത്തില്‍ കൂടുതലായി നില്‍ക്കുന്നത് കൊണ്ട് ജനപ്രീതി കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഇടിയുന്നുണ്ട്. അദ്ദേഹത്തിനും പിടിച്ച് നില്‍ക്കണമെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെയോ അധികാര കേന്ദ്രത്തിന്റെയോ ഭാഗമായി നില്‍ക്കേണ്ടി വരും. അതല്ലെങ്കില്‍ ദേശീയ തലത്തില്‍ കൂടുതലായി ശ്രദ്ധിക്കണം. രാഹുലിനൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന തീരുമാനമാണ് തരൂരിനുള്ളത്. അതാണ് പ്രശാന്തിനെ സ്വാഗതം ചെയ്യാന്‍ കാരണം. ജി23യിലെ വിള്ളലിന്റെ കാരണവും ഇത് തന്നെയാണ്.

സ്‌പെഷ്യല്‍ എഐസിസി പാനലാണ് പ്രശാന്തിനായി ഒരുങ്ങുന്നത്. അതിലാണ് പികെ ചേരുകയെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നടന്ന ചര്‍ച്ചകളെല്ലാം പോസിറ്റീവാണ്. അതേസമയം വളരെ സാധാരണമായ ഒരു രീതിയിലുള്ള വരവായിരിക്കില്ല പ്രശാന്തിന്റേതെന്നാണ് വിവരം. ഇത് ഔദ്യോഗികമായി തന്നെ ഗ്രാന്‍ഡായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എംപവേഡ് ഗ്രൂപ്പാണ് ഇതിനായി ഒരുക്കുന്നത്. ഇവരായിരിക്കും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചിഹ്നവും ഇലക്ഷന്‍ മാനേജ്‌മെന്റും തീരുമാനിക്കുക. ഇത് രണ്ടിന്റെയും ചുമതല പ്രശാന്തിന് തന്നെയായിരിക്കും.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് മാത്രം പ്രവര്‍ത്തിക്കുകയാണ് പ്രശാന്തിനുള്ള ടാര്‍ഗറ്റ്. ഇതിനിടയില്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കോണ്‍ഗ്രസിന് സഹായം നല്‍കും. എന്നാല്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സേവനം ലഭിക്കില്ല. കോണ്‍ഗ്രസിന് വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനമുറപ്പിക്കാന്‍ ഇതില്‍ മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് ജയിക്കണം.
Recommended Video

കോണ്‍ഗ്രസ് ഒട്ടും അഗ്രസീവല്ല എന്നാണ് പ്രതിപക്ഷ നിരയില്‍ നിന്നുയരുന്ന വാദം. തൃണമൂല്‍ കോണ്‍ഗ്രസ് ഇത് സോണിയാ ഗാന്ധിയെ അറിയിച്ച് കഴിഞ്ഞു. ബിജെപിക്ക് കൂടുതല്‍ അവസരങ്ങള്‍ കോണ്‍ഗ്രസ് നല്‍കുന്നു എന്നതും പരാതിയാണ്. എന്നാല്‍ തൃണമൂല്‍ നേരെ തിരിച്ചാണ്. അതില്‍ ബിജെപി വീഴുകയും ചെയ്തു. രാഹുല്‍ മാത്രം പോര ഏഴ് നേതാക്കള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ തനിക്ക് തരണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടുവെന്ന് സൂചനയുണ്ട്. ഇത് പ്രശാന്തിന്റെ ടീമിന് പുറത്തുള്ളവരാണ്. കോണ്‍ഗ്രസിനെ അടിമുടി അറിയുന്നവരായിരിക്കും ഈ നേതാക്കള്‍. ഭൂപേഷ് ബാഗലിന് നിര്‍ണായക റോളുണ്ടാവും. സച്ചിന്‍ പൈലറ്റും കമല്‍നാഥും ഈ ഗ്രൂപ്പിലേക്ക് വരാനിടയുള്ളവരാണ്. ബാക്കിയുള്ളവരെ രാഹുല്‍ കണ്ടെത്തേണ്ടതുണ്ട്.
വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്












Click it and Unblock the Notifications