പികെയുടെ ഐ പാക്ക് ടീം ത്രിപുരയില്‍ വീട്ടുതടങ്കലില്‍? ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല
കൊല്‍ക്കത്ത: ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിക്കാനെത്തിയ പ്രശാന്ത് കിഷോറിന്റെ ഐ പാക് ടീം വീട്ടുതടങ്കലില്‍. അഗര്‍ത്തലയിലെ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് ഐ പാക് ടീം പറയുന്നു. 23 അംഗ ടീമാണ് ത്രിപുരയിലെത്തിയത്. തൃണമൂലിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായിട്ടാണ് ഇവര്‍ എത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവര്‍ ത്രിപുരയിലുണ്ട്. ഇവര്‍ക്ക് പുറത്തിറങ്ങിയാല്‍ മാത്രമേ പ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ. അതാണ് തടഞ്ഞിരിക്കുന്നത്.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
ത്രിപുരയില്‍ തൃണമൂലിന്റെ വളര്‍ച്ച വളരെ വേഗത്തിലാണ്. മുകുള്‍ റോയ് ബംഗാളില്‍ ടിഎംസിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ത്രിപുരയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം വെച്ചത്. സംസ്ഥാനത്ത് ആശിഷ് ലാല്‍ സിംഗിനെ സംസ്ഥാന അധ്യക്ഷനായും മമത നിയമിച്ചിരുന്നു. വളരെ നാണം കെട്ട കാര്യമാണ് പോലീസ് ചെയ്യുന്നതെന്ന് ആശിഷ് ലാല്‍ ആരോപിച്ചു. ഐ പാക്ക് ടീം ത്രിപുരയില്‍ വന്ന ആ ദിവസം മുതല്‍ അവര്‍ വീട്ടുതടങ്കലിലാണ്. ബിജെപി ജനാധിപത്യത്തെ ഭയപ്പെടുന്നുവെന്ന് ആശിഷ് ലാല്‍ സിംഗ് ആരോപിച്ചു.
എന്താണ് കാരണമെന്ന് പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല. ആ വിഷയത്തെ അന്വേഷിച്ച് കൊണ്ടിരിക്കുകായണ് ഐ പാക്ക് പറഞ്ഞു. എന്നാല്‍ പോലീസ് ആരോപണങ്ങളെ തള്ളിക്കളയുന്നു. ഇവരെ കുറിച്ചുള്ള വെരിഫിക്കേഷനാണ് നടക്കുന്നതെന്നും, ഇതൊരു സ്ഥിരം പരിശോധന മാത്രമാണെന്നും പോലീസ് പറഞ്ഞു. അതേസമയം ത്രിപുരയിലെ സംഭവങ്ങള്‍ മമതാ ബാനര്‍ജിയും പ്രശാന്ത് കിഷോറും സഭവം അറിയിച്ചിട്ടുണ്ട്. നേരത്തെ മമതയുടെ പ്രസംഗം കേള്‍ക്കാന്‍ കൂട്ടത്തോടെ എത്തിയത് ബിജെപി സര്‍ക്കാരിനെ ഭയപ്പെടുത്തിയെന്നാണ് സൂചന. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ത്രിപുരയില്‍ 2023ലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഇവിടെ പ്രതിരോധത്തിലാണ്. ജനവിരുദ്ധ വികാരം ശക്തമായി പാര്‍ട്ടി നേരിടുന്നുണ്ട്. നേരത്തെ തൃണമൂലിനെ ബംഗാളിനെ വന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രശാന്ത് കിഷോറിന്റെ ഐ പാക്കിന് വലിയ റോളുണ്ടായിരുന്നു. അത് ത്രിപുരയിലും ആവര്‍ത്തിക്കുമെന്നാണ് സൂചന. ബിജെപിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ അടക്കം തൃണമൂലിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ബിപ്ലബ് ദേബുമായുള്ള പ്രശ്‌നങ്ങള്‍ ബിജെപിക്ക് തലവേദനയാണ്.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications