Get Updates
Get notified of breaking news, exclusive insights, and must-see stories!

370 സീറ്റില്‍ ശ്രദ്ധിക്കൂ എന്ന് പ്രശാന്ത് കിഷോര്‍; കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വസതിയിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ലക്ഷ്യമെന്ത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്ലാന്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വിശദീകരിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ സാധ്യതകളും അക്കമിട്ട് നിരത്തി.

പദ്ധതികള്‍ വിശദീകരിച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പ്പര്യവും പ്രകടിപ്പിച്ചു എന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേതാവിനെ പോലെ പ്രവര്‍ത്തിക്കാനുള്ള അവസരവും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്റെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും കിഷോര്‍ മുന്നോട്ടുവച്ചുവത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യയിലെ ഒട്ടേറെ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രശാന്ത് കിഷോറിന്റെ സംഘം പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് വേണ്ടിയെല്ലാം പ്രശാന്ത് കിഷോറിന്റെ ഐപാക് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഏറ്റെടുത്തതില്‍ വലിയ ദൗത്യമാണ് 2024ല്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്.

2

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ 2021ല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബിജെപിക്കും ഇക്കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രവര്‍ത്തിച്ചു. ബംഗാൡലാണ് അല്‍പ്പം വെല്ലുവിളി നേരിട്ടത്. എന്നാല്‍ അത് വിജയകരമായി മറികടക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.

3

2024ല്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അറിയാം. വിശാലമായ പ്രതിപക്ഷ ഐക്യം വേണമെന്നാണ് പല പാര്‍ട്ടികളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആര് മുന്നില്‍ നിന്ന് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ബിജെപിയെ പോലെ കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്തണമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം.

4

കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ത്തിയാകില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ മമത ബാനര്‍ജി, കെ ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്താന്‍ താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ പ്രതിപക്ഷ ഐക്യം വരുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കവെയാണ് പ്രശാന്ത് കിഷോറിന്റെ ഇടപെടല്‍.

പ്രയാഗ മാര്‍ട്ടിനല്ല; സാരിയില്‍ സൂപ്പര്‍ ലുക്കില്‍ സാനിയ ഇയ്യപ്പന്‍, നടിയുടെ അടിപൊളി ചിത്രങ്ങള്‍

5

ശനിയാഴ്ച രാവിലെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്ലാന്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിയിച്ചുവത്രെ. ഒരാഴ്ച്ചക്കകം കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

6

കോണ്‍ഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടത്. നിലവിലുള്ള ആശയവിനിമയ തന്ത്രങ്ങളില്‍ കാതലായ മാറ്റം വേണമെന്നും ജനങ്ങളുമായി കൂടുതല്‍ ഇടപഴകണണെന്നും അദ്ദേഹം നിര്‍ദേശം വച്ചു. പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് പ്ലാന്‍ അവതരിപ്പിച്ച കാര്യം കെസി വേണുഗോപാല്‍ സ്ഥിരീകരിച്ചു. പ്ലാന്‍ നടപ്പാക്കുന്നതിനുള്ള സംഘത്തിന് ആര് നേതൃത്വം നല്‍കുമെന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

7

370 സീറ്റില്‍ കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിക്കണം. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് കൈമാറണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പദ്ധതി അവലോകനം ചെയ്ത ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും ചര്‍ച്ചയായി എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+