കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്.... നിതീഷിന്റെ ജെഡിയുവില്‍ ചേരുമെന്ന് സൂചന

Google Oneindia Malayalam News

പട്‌ന: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ പ്രചാരണങ്ങളെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് പ്രശാന്ത് കിഷോറായിരുന്നു. മോദിയുടെ ജയത്തില്‍ നിര്‍ണായക സ്വാധീനവും അദ്ദേഹത്തിന്റേതായിരുന്നു. അതേസമയം നിതീഷ് കുമാറിന്റെ ജെഡിയുവിലേക്കാണ് അദ്ദേഹത്തിന്റെ ചായ്‌വെന്നാണ് സൂചന. അദ്ദേഹം നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാവും. അതേസമയം താന്‍ ഏത് പാര്‍ട്ടിയിലാണ് ചേരുകയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറായില്ല.

1

നേരത്തെ മോദിയുടെ പ്രഭാവം രാജ്യത്തൊട്ടാകെ നില്‍ക്കുമ്പോള്‍ ബീഹാറില്‍ നിതീഷ്-ലാലു പ്രസാദ് യാദവ് സഖ്യത്തെ അധികാരത്തിലെത്തിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. അന്ന് മുതല്‍ നിതീഷുമായി ഏറ്റവും അടുത്ത ബന്ധമുണ്ട് പ്രശാന്ത് കിഷോറിന്. അതേസമയം മോദിയുടെ എതിരാളികളുടെ കൂടെ ചേര്‍ന്നിട്ടും അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു പ്രശാന്ത് കിഷോര്‍. അതുകൊണ്ട് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹവുമുണ്ടായിരുന്നു. നേരത്തെ അമിത് ഷായുമായുള്ള തര്‍ക്കങ്ങള്‍ കാരണമാണ് ബിജെപിയില്‍ നിന്ന് പ്രശാന്ത് കിഷോര്‍ അകന്നതെന്നാണ് സൂചന. നിതീഷുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രശാന്ത് കിഷോര്‍ അടുത്തിടെ തേജസ്വി യാദവിനെ പോയി കണ്ടിരുന്നു. എന്നാല്‍ തേജസ്വി ഇതിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

പിസി ജോര്‍ജിനെതിരെ കേസെടുക്കും... കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും!!പിസി ജോര്‍ജിനെതിരെ കേസെടുക്കും... കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും!!

അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!അവധി ദിവസം കോടതിയില്‍ പോയ ടിജിക്ക് പരിഹാസം... മണ്ടനായ ബൗദ്ധിക് പ്രമുഖെന്ന് ട്രോള്‍!!

English summary
pashant kishore ready to switch to politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X