ആനന്ദ് സിംഗും പ്രതാപ് പാട്ടീലും സത്യപ്രതിജ്ഞ ചെയ്തു!! വിധാന്‍ സൗധയിലെത്തി!! കോണ്‍ഗ്രസിനെ ചതിക്കില്ല
ആനന്ദ് സിംഗും പ്രതാപ് പാട്ടീലും കോണ്‍ഗ്രസിന് വോട്ടു ചെയ്യും
ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് തേടാനുള്ള ശ്രമത്തിനിടെ ബിജെപിക്ക് എട്ടിന്റെ പണികളാണ് കിട്ടി കൊണ്ടിരിക്കുന്നത്. കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് പാട്ടീലിനെയും നിര്‍ണായക അവസരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ബെംഗളൂരുവിലെ ഗോള്‍ഡ്ഫിഞ്ച് ഹോട്ടലില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ തടവ് പൊളിച്ച് ആനന്ദ് സിംഗും പ്രതാപ് പാട്ടീലും കര്‍ണാടക വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ വോട്ടു ചെയ്യുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ ആശങ്കകളെല്ലാം അകന്നിരിക്കുകയാണ്.

കോണ്‍ഗ്രസിനെ പ്രതാപ് പാട്ടീല്‍ ഒരിക്കലും ചതിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. അതേസമയം പ്രതാപ് പാട്ടീല്‍ വിധാന്‍ സൗധയില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഡികെ സുരേഷ്, ദിനേഷ് ഗുണ്ടുറാവു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. നേരത്തെ ഗോള്‍ഡ്ഫിഞ്ച് ഹോട്ടലില്‍ എംഎല്‍എമാരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് പാട്ടീലിന് വിധാന സൗധയിലേക്ക് പോകാനായത്. ഈ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഇവര്‍ക്ക് ബിജെപി വന്‍തുക വാഗ്ദാനം ചെയ്യുകയും അതോടൊപ്പം കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Pratap Gowda Patil has come. He will take oath as an MLA then he will vote for the Congress. He will not betray Congress party: DK Shivakumar, Congress #KarnatakaFloorTest pic.twitter.com/a8LbKCYoyc
— ANI (@ANI) May 19, 2018












Click it and Unblock the Notifications