കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞു; ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
കൊല്‍ക്കത്ത: ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അവസാനം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; ഇനിയെന്ത്?
ഇല്ലംബസാര്‍ സ്വദേശിയായ യുവാവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഇവരുടെ കുടുംബം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്വ പരിശോധന നടത്തിയിരുന്നതായി അയല്‍ക്കാര്‍ പോലീസിന് മൊഴിനല്‍കി. ജനിക്കാനിരിക്കുന്ന കുട്ടി പെണ്ണാണെന്ന് തെളിഞ്ഞതോടെ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരിയെയും അറസ്റ്റ് ചെയ്തു. യുവാവിന്റെ അമ്മയുള്‍പ്പെടെയുള്ളവര്‍ സംഭവത്തിനുശേഷം ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നടത്തുന്നത് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. എന്നാല്‍, ചില ക്ലിനിക്കുകള്‍ ഇത് രഹസ്യമായി ചെയ്തു നല്‍കുന്നുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും ലിംഗത്വ പരിശോധന വ്യാപകമാണ്.












Click it and Unblock the Notifications