റിപബ്ലിക്ക് ദിന സന്ദേശവുമായി രാഷ്ട്രപതി, അയോധ്യയിലെ രാമക്ഷേത്രത്തിനും, ചന്ദ്രയാനും പ്രശംസ
ന്യൂഡല്‍ഹി: 75ാം റിപബ്ലിക് ദിനത്തിന് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് അടക്കം റിപബ്ലിക്ക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെ പ്രതിഫലനമാണ് രാമക്ഷേത്രമെന്ന് മുര്‍മു പറഞ്ഞു.
രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന് രാജ്യം സാക്ഷിയായി. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാകും രാമക്ഷേത്രമെന്നും രാഷ്ട്രപതി. അതേസമയം വനിതാ സംവരണ ബില്‍ സ്ത്രീശാക്തീകരണത്തിന്റെ ചുവടുവെപ്പായെന്നും, ചന്ദ്രയാന്‍ അഭിമാന നേട്ടമായെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയിലെ ചരിത്രത്തിന്റെ നിര്‍ണായക ഏടായി രാമക്ഷേത്രത്തെ ചരിത്രകാരന്മാര്‍ കാണുമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. അതേസമയം മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിനെയും രാഷ്ട്രപതി അനുസ്മരിച്ചു. കഴിഞ്ഞ ദിവസമാണ് താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കിയത്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് കര്‍പ്പൂരി താക്കൂര്‍.
അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് വലിയ സന്ദേശമെന്നും മുര്‍മു പറഞ്ഞു. അമൃതകാലത്തിന്റെ തുടക്കത്തിലാണ് നമ്മുടെ രാഷ്ട്രപതി. ഇത് മാറ്റത്തിന്റെ സമയമാണ്. രാജ്യത്തെ കൂടുതല്‍ ഉയരത്തിലേക്ക് നയിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും സംഭാവന ഈ നേട്ടം കൈവരിക്കാന്‍ ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
അയോധ്യയിലെ ചരിത്രമുഹൂര്‍ത്തമായ പ്രാണ പ്രതിഷ്ഠ നമ്മള്‍ നേരത്തെ കണ്ടു. അത് നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സാധ്യമായത്. ഇന്നത് ഇന്ത്യക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്നും രാഷ്ട്രപതി പറഞ്ഞു. വനിത സംവരണ ബില്‍ സ്ത്രീകളുടെ ശാക്തീകരണത്തില്‍ വിപ്ലവകരമായ ചുവടുവെപ്പായിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നമ്മുടെ ജിഡിപി ലോകത്തെ സുപ്രധാന സമ്പദ് ഘടനകളില്‍ വളരെ മുന്നില്‍ നില്‍ക്കുന്നതാണ്. ഈ നേട്ടം 2024ലും അതിന് ശേഷം തുടരുമെന്ന് വിശ്വസിക്കാന്‍ നമുക്ക് സാധിക്കുമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ അന്താരാഷ്ട്ര തലത്തില്‍ ഗംഭീര പ്രകടനങ്ങളാണ് നടത്തുന്നത്. പാരീസ് ഒളിംപിക്‌സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച കാര്യവും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications