രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി; ഫോട്ടോസ് പങ്കിട്ട് പവാർ
ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) തലവൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പവാറിന്റെ വസതിയിലെ കൂടിക്കാഴ്ച. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു മമതയുടെ ഈ കൂടിക്കാഴ്ച.
പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചതിന് ഒരു ദിവസം മുമ്പാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തതെന്ന പ്രത്യേകതയും ഉണ്ട്. മമതയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശരദ് പവാർ തന്റെ ട്വിറ്ററിൽ ഫോട്ടോസ് പങ്കിട്ടു.

രാജ്യത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമായതായി ശരദ് പവാർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രപതി സ്ഥാനാർത്ഥിയായി താൻ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുംബൈയിൽ നടന്ന എൻ സി പി യോഗത്തിൽ ശരദ് പവാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ യോഗത്തിനായി മമത ബാനർജി ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം നാളെ നടക്കും. 22 പ്രതിപക്ഷ പാർട്ടികളെയാണ് മമത യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. മല്ലികാർജുന ഖാർഗെ, ജയറാം രമേഷ്, രൺദീപ് സുർജേവാല എന്നിവരാണ് യോഗത്തിൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകിക്കുക.
ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ആണ് മമതാ ബാനർജി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ബി ജെ പി ഇതര മുഖ്യമന്ത്രിമാർക്കും മമതാ കത്തയച്ചിരുന്നു. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചേരുന്ന യോഗത്തിൽ ക്ഷണം ഉണ്ട്. ബി ജെപിക്ക് എതിരായി ശക്തമായ പ്രതിപക്ഷം വേണം എന്നാണ് മമതാ ബാനർജി തന്റെ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും യോഗം ചേരുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
അതേസമയം, രാം നാഥ് കോവിന്ദിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂലൈ 18 ന് നടക്കും. ജൂലൈ 25 - നാണ് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. ജൂലൈ 24 ന് നിലവിലെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കും.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications