രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു; 6 മലയാളികള്‍ക്ക് സേവാ മെഡല്‍
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. കരസേനയിലെ ആറ് പേര്‍ക്കാണ് ധീരതയ്ക്കുള്ള കീര്‍ത്തിചക്ര പുരസ്‌കാരം ലഭിക്കുക. മേജര്‍ ദിഗ് വിജയ് സിംഗ് റാവത്ത്, മേജര്‍ ദീപേന്ദ്ര വിക്രം ബാസ്‌നെറ്റ്, ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗ്, ഹവീല്‍ദാര്‍മാരായ പവന്‍കുമാര്‍ യാദവ്, അബ്ദുള്‍ മജീദ്, സിപോയ് പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് ധീരത്യക്കുള്ള സേന പുരസ്‌കാരം.
മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം ലഭിക്കുക. 16 പേര്‍ക്കാണ് ശൗര്യചക്ര പുരസ്‌കാരം ലഭിക്കുക. ബാക്കിയുള്ള 53 പേര്‍ക്ക് സേന മെഡലുകളാണ് ലഭിക്കുക. ഇതില്‍ പന്ത്രണ്ട് എണ്ണമാണ് മരണാനന്തര ബഹുമതിയായി ബഹുമതി ലഭിക്കുക.

ആറ് മലയാളികള്‍ക്ക് അടക്കം പരം വിശിഷ്ഠ സേവ മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ് ജനറല്‍ പിജികെ മേനോന്‍, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണന്‍, ലഫ് ജനറല്‍ അജിത് നീലകണ്ഠന്‍, ലഫ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ് ജനറല്‍ ജോണ്‍സന്‍ പി മാത്യ, ലെഫ് ജന ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.
കര-നാവിക-വ്യോമ സേനകളിലെ 31 പേര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍ ലഭിക്കുക. ലഫ് ജനറല്‍ എസ് ഹരിമോഹന്‍ അയ്യര്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. ഇത് രണ്ടാം തവണാണ് ഈ മെഡല്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. കരസേന വിഭാഗത്തിലെ 311 പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications