Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം: തീയതി പ്രഖ്യാപിച്ചു

ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച

ദില്ലി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 25നോ 26 നോ ട്രംപുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നാണ് വിദേശകാര്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തീവ്രവാദം, പ്രതിരോധ രംഗത്തെ സഹകരണം,ഇന്ത്യയുടെ എന്‍എസ്ജി അഗത്വം, എച്ച്-വണ്‍, ബി വിസ തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ലോകരാജ്യങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് ട്രംപ്-മോദി കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനായി തങ്ങള്‍ കാത്തിരിക്കുന്നു എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ നൊവേര്‍ട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ട്രംപിന്റെ പിന്‍മാറ്റവും തുടര്‍ന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയതുമെല്ലാം ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ കരിനിഴല്‍ വീഴ്ത്തിയേക്കാമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇതുവഴി ഇന്ത്യക്ക് കോടിക്കണക്കിന് വിദേശഡോളര്‍ സഹായമായി ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

 modi

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനു ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മൂന്ന് തവണയാണ് മോദി അമേരിക്ക സന്ദര്‍ശിച്ചത്. ആകെ എട്ട് കൂടിക്കാഴ്ചകള്‍ മോദി ഒബാമയുമായി നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+